ഒന്നേമുക്കാൽ സെന്റിൽ രണ്ട് മുറികളുള്ള ഒരു വീട് , മുറികളിൽ ഒരെണ്ണം അമ്മയ്ക്ക് ; അടുത്ത് മുറിയ്ക്ക് അവകാശികൾ അഞ്ച് : മേയർ ആര്യ രാജേന്ദ്രന് സി.പി.എം ആഡംബര വസതി ഒരുക്കുമ്പോൾ അറിയാതെ പോകരുത് കോവളം എം.എൽ.എ എം വിൻസെന്റിന്റെ വീട്ടുവിശേഷം

ഒന്നേമുക്കാൽ സെന്റിൽ രണ്ട് മുറികളുള്ള ഒരു വീട് , മുറികളിൽ ഒരെണ്ണം അമ്മയ്ക്ക് ; അടുത്ത് മുറിയ്ക്ക് അവകാശികൾ അഞ്ച് : മേയർ ആര്യ രാജേന്ദ്രന് സി.പി.എം ആഡംബര വസതി ഒരുക്കുമ്പോൾ അറിയാതെ പോകരുത് കോവളം എം.എൽ.എ എം വിൻസെന്റിന്റെ വീട്ടുവിശേഷം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാശ് ഉണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് രാഷ്ട്രീയം എന്ന് ചിന്തിക്കുന്നവരാണ് നമ്മുക്ക് ചുറ്റുമുള്ളവരിൽ ഏറിയ പങ്കും. എന്നാൽ രാഷ്ട്രീയത്തിലിറങ്ങിയിട്ടും ലാളിത്യത്തിന്റെ നിറകുടമാണ് കോവളം എംഎൽഎ എം. വിൻസെന്റിന്റേത്. ഒരു എം.എൽ.എയ്ക്ക് ഇത്രയും ചെറിയ വീടോ എന്ന് ആരും അത്ഭുതപ്പെട്ട് പോകുന്ന തരത്തിലാണ് വിൻസെന്റിന്റെ വീട്.

ബാലരാമപുരം-വിഴിഞ്ഞം റോഡിൽ മുക്കാൽ കിലോമീറ്റർ അകലെയാണ് വിൻസെന്റിന്റെ വീട്. ഒന്നേമുക്കാൽ സെന്റിൽ 650 ചതുരശ്രയടിയിലാണ് കുഞ്ഞ് വീട് ഒരുങ്ങിയിരിക്കുന്നത്. പുറത്തു ചുമരിനോടു ചേർന്ന് സാനിറ്റൈസർ സ്റ്റാൻഡ് ഉണ്ട്. ചുമരിൽ എംഎൽഎയുടെ പേരും. ഒന്നേമുക്കാൽ സെന്റിൽ 650 ചതുരശ്രയടിയുള്ള വീടിന്റെ മുൻഭാഗത്തെ മേൽക്കൂര ഷീറ്റാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് പിന്നിലായി രണ്ടു മുറി. മുറികളിൽ ഒരെണ്ണം അമ്മ ഫില്ലിസിനാണ്. അടുത്ത മുറിക്ക് അഞ്ച് അവകാശികൾ ഉണ്ട്. വിൻസെന്റ്, ഭാര്യ മേരി ശുഭ, പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, പത്താം ക്ലാസ് വിദ്യാർത്ഥി അഭിജിത്, മൂന്നു വയസ്സുള്ള മകൾ ആദ്യ.

എംഎൽഎ ആയി അഞ്ച് വർഷം തികയാറാകുമ്പോഴും കുഞ്ഞ് വീടിന് കൂട്ടായി ലക്ഷങ്ങളുടെ കടവും ബാങ്കിലുണ്ട്. അച്ഛൻ മൈക്കിൾ നൽകിയ സ്ഥലത്താണു വിൻസെന്റിന്റെ വീട്. മേരി ശുഭയ്ക്കു കുടുംബത്തിൽ നിന്നു ലഭിച്ച നാല് സെന്റിൽ ഏഴ് വർഷം മുൻപു കടമുറികൾ വച്ചു. അതിൽ നിന്നുള്ള വരുമാനമാണു പൊതുപ്രവർത്തനത്തിന്റെ മൂലധനം. പക്ഷേ, അതിന്റെ വായ്പ 20 ലക്ഷം കഴിഞ്ഞു. ഉടൻ 1.45 ലക്ഷം രൂപ അടച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നു തിങ്കളാഴ്ച സംസ്ഥാന സഹകരണ ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വീടു നിർമ്മാണത്തിനു സഹായിക്കണമെന്ന അഭ്യർത്ഥനയുമായി എം.എൽ.എയുടെ വീട്ടിൽ എത്തിയ ജലജ എന്ന സ്ത്രീയാണ് വിൻസെന്റിന്റെ വീട്ടു വിശേഷം പൊതുജനത്തോട് പങ്കുവെച്ചത്.

എംഎൽഎയെ കണ്ട് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ‘സാറിന് കുറച്ചുകൂടി വലിയ ഓഫിസ് എടുത്തുകൂടേ?’ എന്നാണ് ജലജ വിൻസെന്റിനോട് ചോദിച്ചത്. എന്നാൽ ഓഫിസല്ല, തന്റെ വീടാണ് ഇതെന്നു വിൻസെന്റ് പറത്. എംഎൽഎയുടെ വീടെന്നു ജലജ പറഞ്ഞപ്പോൾ അവരുടെ ബന്ധു കൂടിയായ ഒട്ടോഡ്രൈവർ മൊബൈലിൽ എടുത്ത വിൻസെന്റിന്റെ വീടിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.