play-sharp-fill

ഒന്നേമുക്കാൽ സെന്റിൽ രണ്ട് മുറികളുള്ള ഒരു വീട് , മുറികളിൽ ഒരെണ്ണം അമ്മയ്ക്ക് ; അടുത്ത് മുറിയ്ക്ക് അവകാശികൾ അഞ്ച് : മേയർ ആര്യ രാജേന്ദ്രന് സി.പി.എം ആഡംബര വസതി ഒരുക്കുമ്പോൾ അറിയാതെ പോകരുത് കോവളം എം.എൽ.എ എം വിൻസെന്റിന്റെ വീട്ടുവിശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാശ് ഉണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് രാഷ്ട്രീയം എന്ന് ചിന്തിക്കുന്നവരാണ് നമ്മുക്ക് ചുറ്റുമുള്ളവരിൽ ഏറിയ പങ്കും. എന്നാൽ രാഷ്ട്രീയത്തിലിറങ്ങിയിട്ടും ലാളിത്യത്തിന്റെ നിറകുടമാണ് കോവളം എംഎൽഎ എം. വിൻസെന്റിന്റേത്. ഒരു എം.എൽ.എയ്ക്ക് ഇത്രയും ചെറിയ വീടോ എന്ന് ആരും അത്ഭുതപ്പെട്ട് പോകുന്ന തരത്തിലാണ് വിൻസെന്റിന്റെ വീട്. ബാലരാമപുരം-വിഴിഞ്ഞം റോഡിൽ മുക്കാൽ കിലോമീറ്റർ അകലെയാണ് വിൻസെന്റിന്റെ വീട്. ഒന്നേമുക്കാൽ സെന്റിൽ 650 ചതുരശ്രയടിയിലാണ് കുഞ്ഞ് വീട് ഒരുങ്ങിയിരിക്കുന്നത്. പുറത്തു ചുമരിനോടു ചേർന്ന് സാനിറ്റൈസർ സ്റ്റാൻഡ് ഉണ്ട്. ചുമരിൽ എംഎൽഎയുടെ പേരും. ഒന്നേമുക്കാൽ സെന്റിൽ […]