play-sharp-fill
വീട്ടിൽ അതിക്രമിച്ചുകയറി  ലൈംഗിക അധിക്ഷേപം; പാർട്ടിപ്രവർത്തകയായ യുവതിയെ കടന്നുപിടിക്കാൻ ശ്രമം; സി.പി.എം. കോഴഞ്ചേരി  ഏരിയാകമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗിക അധിക്ഷേപം; പാർട്ടിപ്രവർത്തകയായ യുവതിയെ കടന്നുപിടിക്കാൻ ശ്രമം; സി.പി.എം. കോഴഞ്ചേരി ഏരിയാകമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

ആറന്മുള: പാർട്ടി പ്രവർത്തകയോട് ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ സി.പി.എം. കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം ജേക്കബ് തര്യനെ പാർട്ടിയിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.ആറന്മുള പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പാർട്ടി ഇയാളെ സസ്‌പെൻഡ് ചെയ്തത്.

ഐ.പി.സി. 164 പ്രകാരം മൊഴി കേൾക്കുന്നതിന് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ പോലീസ് അപേക്ഷ നൽകി. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. മറ്റാരും ഇല്ലാതിരുന്നപ്പോഴാണ് സ്ത്രീയുടെ വീട്ടിലെത്തിയതെന്നും പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണവിധേയനെതിരേ നടപടി വേണമെന്ന് മല്ലപ്പുഴശേരി ലോക്കൽ കമ്മിറ്റിക്ക് പ്രവർത്തകനൽകിയ പരാതിയിൽ സി.പി.എം. അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആർ. അജയകുമാർ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി. ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. പാർട്ടിതല അന്വേഷണം നീണ്ടുപോയതിനാൽ സ്ത്രീ ആറന്മുള പോലീസിൽ പരാതി നൽകുകയായിരുന്നു.