കോട്ടയം നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറി; കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം ലോട്ടറി വില്പനക്കാരിയുടെ പണം തട്ടിയെടുത്തയാളിനെ സാഹസികമായി പിടികൂടി

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറി; കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം ലോട്ടറി വില്പനക്കാരിയുടെ പണം തട്ടിയെടുത്തയാളിനെ സാഹസികമായി പിടികൂടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തില്‍ പട്ടാപകലും പിടിച്ചുപറി.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ലോട്ടറിക്കച്ചവടക്കാരിയുടെ പണവും കവര്‍ന്ന് യുവാവ് ഓടിരക്ഷപെട്ടു.

തീയറ്റര്‍ റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സാഹസികമായി പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരമധ്യത്തില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നമ്മബാബുവിന്റെ (65) പണമാണ് പ്രതി കവര്‍ന്നത്. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ പായിപ്പാട് പള്ളിക്കച്ചിറ കോളനി ഭാഗത്ത് പവനൂര്‍ തടത്തിപ്പറമ്പില്‍ വീട്ടില്‍ നസീം നസീറിനെ(20)യാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്തു ലോട്ടറി വില്‍പ്പന നടത്തുകയായിരുന്നു പൊന്നമ്മ.

ഈ സമയം പൊന്നമ്മയുടെ അടുത്ത് എത്തിയ പ്രതി, ഇവരുടെ കൈക്കുഴ പിടിച്ചു തിരിച്ച ശേഷം കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്ത ശേഷം ഓടിരക്ഷപെട്ടു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്തെ തീയറ്റര്‍ റോഡിലൂടെയാണ് പ്രതി ഓടിയത്.

ഈ സമയം സംഭവം കണ്ട് നിന്ന നാട്ടുകാര്‍ പ്രതിയുടെ പിന്നാലെ ഓടി. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും പ്രതിയുടെ പിന്നാലെ ഓടി.

ഇതേ തുടര്‍ന്നു തീയറ്റര്‍ റോഡിലെ വടശേരി ലോഡ്ജിനു സമീപത്തു നിന്നും പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. തുടര്‍ന്നു, പ്രതിയെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.