മലകയറി, നഗ്നയായി മക്കളെ കൊണ്ടു ചിത്രം വരപ്പിച്ചു; ഒടുവിൽ കവിത എഴുത്തും: ശബരിമല കയറിയ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് രഹ്നഫാത്തിമയുടെ സദാചാര കവിത..! അടിക്കുത്തരവുമായി സദാചാരം പൊട്ടിയൊലിപ്പിച്ച് രഹ്നയുടെ കവിത വൈറൽ

മലകയറി, നഗ്നയായി മക്കളെ കൊണ്ടു ചിത്രം വരപ്പിച്ചു; ഒടുവിൽ കവിത എഴുത്തും: ശബരിമല കയറിയ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് രഹ്നഫാത്തിമയുടെ സദാചാര കവിത..! അടിക്കുത്തരവുമായി സദാചാരം പൊട്ടിയൊലിപ്പിച്ച് രഹ്നയുടെ കവിത വൈറൽ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സോഷ്യൽ മീഡിയയിലെ വൈറൽ പ്രതികരങ്ങളിലൂടെ നിറഞ്ഞു നിൽക്കുകയാണ് ശബരിമല വിവാദ നായിക രഹ്ന ഫാത്തിമ. മക്കളെക്കൊണ്ടു നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ചത് അടക്കം വിവാദങ്ങളിൽ കുടുങ്ങിയാണ് രഹ്ന ഇപ്പോൾ തിളങ്ങുന്നത്. ഏറ്റവും ഒടുവിലുണ്ടായ അടിയുടെ പശ്ചാത്തലത്തിൽ രഹ്നയുടെ കവിതയാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

സദാചാര വാദികൾക്കായി കവിതയുമായി ആക്ടിവിസ്റ്റ് രഹന ഫാത്തിമ രംഗത്ത്. സോഷ്യൽ മീഡിയ വഴിയാണ് തന്റെ കവിത രഹന ഫാത്തിമ പുറത്ത് വിട്ടിരിയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹനയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.

ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവർത്തി നിവർന്നാടു പെണ്ണേ..സദാചാരവസ്ത്രമുരിഞ്ഞാടുപെണ്ണേ,രാവും പകലും നിറഞ്ഞാടു പെണ്ണേ..
നിനക്കു നീമാത്രമെന്നറിഞ്ഞാടു പെണ്ണെ, മതചട്ടകൂടുകൾ തകർത്താടു പെണ്ണേ.. ആണ്മേൽക്കൊയ്മക്കുമേൽ കൂത്താടു പെണ്ണേ, നിനക്കു നിഷിദ്ധമാം സ്വാതന്ത്ര്യം നുകർന്നാടു പെണ്ണേ എന്ന് തുടങ്ങുന്നതാണ് കവിത.

കവിത വായിക്കാം…..

‘അഴിഞ്ഞാട്ടം
——
ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ,
പീലിനിവർത്തി നിവർന്നാടു പെണ്ണേ..
സദാചാരവസ്ത്രമുരിഞ്ഞാടുപെണ്ണേ,
രാവും പകലും നിറഞ്ഞാടു പെണ്ണേ..
നിനക്കു നീമാത്രമെന്നറിഞ്ഞാടു പെണ്ണെ,
മതചട്ടകൂടുകൾ തകർത്താടു പെണ്ണേ..
ആണ്മേൽക്കൊയ്മക്കുമേൽ കൂത്താടു പെണ്ണേ,
നിനക്കു നിഷിദ്ധമാം സ്വാതന്ത്ര്യം നുകർന്നാടു പെണ്ണേ..
നിന്റെ സ്വപ്നങ്ങൾക്കു പരിധിവെക്കാൻ,
ഇവനെയാരു പെണ്ണേ അധികാരപ്പെടുത്തി..
നിന്റെ സ്വാതന്ത്ര്യത്തിനു വേലി തീർക്കാൻ,
ഇവനെയാരു പെണ്ണേ പെറ്റുകൂട്ടി..
ആർത്തവ ദിവസത്തിൽ അയിത്തം കൽപ്പിക്കാൻ,
ഇവനെയാരു പെണ്ണേ പാലൂട്ടി വളർത്തി..
സ്ത്രീയെന്നാൽ മൂടിവെക്കേണ്ട ലൈംഗീകത മാത്രമെന്നോതാൻ,
ഇവനെയാരുപെണ്ണേ പിച്ചവെപ്പിച്ചു…
അടുക്കള മാത്ര മല്ലെടി പെണ്ണെ,
പുറത്തുമുണ്ടു നിന്റേയും കൂടൊരു ലോകം..
വിഴുപ്പലക്കി തീർക്കാനുള്ളതല്ലെടി പെണ്ണെ,
നിൻ ജന്മം ആസ്വതിക്കാൻ കൂടിയാണ്..
യുഗങ്ങളോളം നീ യാതന തിന്നില്ലെടി പെണ്ണേ,
ഇനിയെങ്കിലും നീ നിനക്കായുംകൂടെ ജീവിക്ക്..
അടിമചങ്ങല പൊട്ടിച്ചെറിയെടി പെണ്ണേ,
നവയുഗ പിറവിക്കായ് ഒത്തുചേര് .
– രെഹ്ന ഫാത്തിമ.’