രാജ്യത്ത് 60 ലക്ഷം കടന്ന് കോവിഡ് രോഗികൾ : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 88,600 പേർക്ക് ; റിപ്പോർട്ട് ചെയ്തത് 1,124 കോവിഡ് മരണങ്ങൾ

രാജ്യത്ത് 60 ലക്ഷം കടന്ന് കോവിഡ് രോഗികൾ : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 88,600 പേർക്ക് ; റിപ്പോർട്ട് ചെയ്തത് 1,124 കോവിഡ് മരണങ്ങൾ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 88,600 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഒപ്പം 1,124 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ ആകെ കേസുകൾ 60,73,348 ആയി ഉയർന്നു. നിലവിൽ 9,56,402 പേരാണ് രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. അതേസമയം രാജ്യത്തെ 49,41,627 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂറിനിടെ 92,043 പേരുടെ രോഗം ഭേദമായി. ഇന്ത്യയിൽ ഇതുവരെ 94,503 പേരാണ് മരണത്തിന് കീഴടങ്ങിയത്.

ഇതുവരെ 7,12,57,836 സാംപിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്. സെപ്റ്റംബർ 26ന് മാത്രം വിവിധ സംസ്ഥാനങ്ങളിലായി 9,87,861 സാമ്പിളുകളാണ് പരിശോധിച്ചത്.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ഒഡീഷ, തെലങ്കാന, ബിഹാർ തുടങ്ങിയവയാണ് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങൾ. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്.

മഹാരാഷ്ട്രയിൽ തീവ്രരോഗവ്യാപനമാണ് റിപോർട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം 20,419 പേർക്കാണ് മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ചത്. 35,191 പേർക്ക് ജീവൻ നഷ്ടമായി. ആകെ 13,21,176 പേർക്ക് രോഗം പിടിപെട്ടു. 2,69,535 പേർ ഇപ്പോഴും ചികിൽസയിൽ കഴിയുന്നു. ആന്ധ്രയിൽ 6,68,751 കൊവിഡ് രോഗികളാണുള്ളത്. ഇവിടെ മാത്രം 5,663 പേരാണ് മരണപ്പെട്ടത്.