വിജിലൻസിന് ഏതുഫയലും പിടിച്ചെടുക്കാം; ഏത് സർക്കാർ ഓഫിസിലും ഏതു സമയത്തും പരിശോധന നടത്താം; ലൈഫ് മിഷൻ ഫയലുകൾ പിടിച്ചെടുത്തത് കേസൊതുക്കാനെന്നു പറയുന്നവർ ഈ സർക്കാർ ഉത്തരവ് കാണുക

വിജിലൻസിന് ഏതുഫയലും പിടിച്ചെടുക്കാം; ഏത് സർക്കാർ ഓഫിസിലും ഏതു സമയത്തും പരിശോധന നടത്താം; ലൈഫ് മിഷൻ ഫയലുകൾ പിടിച്ചെടുത്തത് കേസൊതുക്കാനെന്നു പറയുന്നവർ ഈ സർക്കാർ ഉത്തരവ് കാണുക

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷനിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ മുതൽ ആരോപണങ്ങളുടെ കുത്തൊഴുക്കാണ്. റെഡ് ക്രസന്റും സ്വകാര്യ ഏജൻസിയും ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരും പ്രതിസ്ഥാനത്ത് വരുന്ന കേസ് ഒതുക്കുന്നതിനായാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നതെന്നായിരുന്നു ആരോപണം. ആരോപണങ്ങളുടെ പുകമറ തുടരുന്നതിനിടെ തന്നെ വിജിലൻസ് അന്വേഷണവും ആരംഭിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് സംഘം, കേസിന്റെ ഭാഗമായുള്ള ഫയലുകൾ പിടിച്ചെടുത്തതാണ് ഇപ്പോൾ ഗുരുതരമായ ആരോപണമായി ഉയർന്നിരിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് ശേഖരിച്ചത് ചട്ടം ലംഘിച്ചാണ് എന്ന ആരോപണമാണ് പ്രതിപക്ഷവും, പ്രതിപക്ഷത്തെ പിൻതുണയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളും ഉയർത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഈ വിമർശനം വസ്തുതകൾ പഠിക്കാതെയാണ് എന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വിജിലൻസിന്റെ ചട്ടപ്രകാരം, വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന സംഭവങ്ങളിൽ വിജിലൻസിന്റെ അന്വേഷണ ഉദ്യോഗസ്ഥനോ, ഡയറക്ടറോ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനോ ആവശ്യപ്പെട്ടാൽ ഏതൊരു ഓഫിസറും ഫയലുകൾ നൽകാൻ ബാധ്യസ്ഥനാണ്. ഇത്തരത്തിൽ ഫയലുകൾ സ്വയമേവ നൽകിയില്ലെങ്കിൽ ഓഫിസ് റെയിഡ് ചെയ്യാനും ആവശ്യമായ രേഖകൾ പിടിച്ചെടുക്കാനും ഈ ഉദ്യോഗസ്ഥനു സാധിക്കുമെന്നും ചട്ടങ്ങൾ പറയുന്നു.

സെക്രട്ടറിയേറ്റിൽ നിന്നു പോലും രേഖാമൂലം നോട്ടീസ് നൽകിയാൽ വിജിലൻസിനു ആവശ്യമായ ഫയലുകൾ നൽകേണ്ടി വരും. അതത് ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റുകളുടെ ചുമതലയാണ് ഇത്തരത്തിൽ ഫയലുകൾ കൈമാറേണ്ടത്. ഇത്തരത്തിൽ വിജിലൻസ് മാനുവൽ അടക്കം നിർദേശിക്കുന്നുണ്ട്. എന്നാൽ, ഇത് മറച്ചു വച്ച് വിജിലൻസ് സംഘം പ്രാഥമിക അന്വേഷണത്തിൽ തന്നെ അസൽ രേഖകൾ ശേഖരിച്ചത് നിയമവിരുദ്ധമാണ് എന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്.