കൊറോണ ബാധിച്ച് സൂപ്പർതാരം മോഹൻലാൽ മരിച്ചു..! വാട്‌സ്ആപ്പിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച കാസർകോട് സ്വദേശിയായ മമ്മൂട്ടി ഫാൻ കുടുങ്ങി; കൊറോണക്കാലത്തെ വ്യാജ വാർത്തയ്ക്കു പിന്നിലുള്ളവർ കുടുങ്ങുന്നു; കാസർകോട് സ്വദേശിയെ കേസിൽക്കുടുക്കിയത് ഫാൻസുകാർ തമ്മിലുള്ള പോര്

കൊറോണ ബാധിച്ച് സൂപ്പർതാരം മോഹൻലാൽ മരിച്ചു..! വാട്‌സ്ആപ്പിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച കാസർകോട് സ്വദേശിയായ മമ്മൂട്ടി ഫാൻ കുടുങ്ങി; കൊറോണക്കാലത്തെ വ്യാജ വാർത്തയ്ക്കു പിന്നിലുള്ളവർ കുടുങ്ങുന്നു; കാസർകോട് സ്വദേശിയെ കേസിൽക്കുടുക്കിയത് ഫാൻസുകാർ തമ്മിലുള്ള പോര്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ കൊറോണ രോഗം ബാധിച്ച് മരിച്ചതായി വാട്‌സ്ആപ്പിൽ വ്യാജപ്രചാരണം നടത്തിയ കാസർകോട് സ്വദേശിയെ കുടുക്കിയത് ഫാൻസുകാർ തമ്മിലുള്ള പോര്. മോഹൻലാൽ മരിച്ചതായി സിനിമയിലെ ദൃശ്യങ്ങൾ സഹിതം വ്യാജ പ്രചാരണം നടത്തിയ യുവാവിനെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.

കാസർകോട് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ സമീർ ബിയെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമം എന്നിവ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യാജ വാർത്തകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സിനിമയിലെ ചിത്രങ്ങൾ സഹിതം ഇത്തരമൊരു വിദ്വേഷ പ്രചരണം നടത്തിയ സമീറിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി മോഹൻലാൽ ഫാൻസുകാർ രംഗത്തെത്തിയിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് മോഹൻലാൽ കൊറോണ ബാധിച്ച് മരിച്ചു എന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി.

തന്നെക്കുറിച്ചും കുടുംബത്തെ പറ്റിയും വളരെ മോശമായി സമൂഹമാധ്യമത്തിൽ അവഹേളിച്ചതിന്റെ രോഷം കൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്നം സമീർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇയാൾ മോഹൻലാൽ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗത്തിന്റെ ചിത്രം കൊറോണ ബാധിച്ച് വീണ്ടും മരണം. തിരുവനന്തപുരം സ്വദേശി മോഹൻലാൽ ആണ് മരിച്ചത് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഇത് വലിയ രീതിയിൽ പ്രചരിക്കപ്പെടുകയായിരുന്നു. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് അറിയുന്നത്. പ്രവാസിയായ സമീർ അടുത്തിടെയാണ് ദുബായിലെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയത്. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗമായിരുന്നു നേരത്തെ സമീർ. വിദേശത്തു നിന്നും മടങ്ങിയെത്തിയ ശേഷം ഈ താരപ്പോരിൽ നിന്നും ഇയാൾ മാറി നിൽക്കുകയായിരുന്നു.

ഇതിനിടയിൽ ഏട്ടൻ ഇക്ക എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിൽ സമീറിനെ ആരോ ഉൾപ്പെടുത്തി. ഇതിന് ശേഷം നിരന്തരമായി കളിയാക്കലുകൾ ആരംഭിച്ചു. മമ്മൂട്ടിയെ ആക്ഷേപിച്ചും മറ്റും പോസ്റ്റിടുകയും സമീറിനെ അത് ചേർത്ത് കളിയാക്കുകയുമായിരുന്നു. ആക്ഷേപം കൂടിയപ്പോൾ തിരിച്ച് പ്രതികരിക്കുകയും ഗ്രൂപ്പിൽ നിന്നും സ്വയം പുറത്താകുകയും ചെയ്തു. എന്നാൽ വീണ്ടും മറ്റൊരാൾ ഈ ഗ്രൂപ്പിലേക്ക് സമീറിനെ ഉൾപ്പെടുത്തി.

സമീറിനെ അസഭ്യം പറയുകയും സമീറിന്റെ മകളെകുറിച്ചും ഈ ഗ്രൂപ്പിലുള്ള മോഹൻലാൽ ഫാൻസുകാർ മോശമായി സംസാരിക്കാൻ തുടങ്ങി. ഇതോടെയാണ് ഇയാൾ ഗ്രൂപ്പിൽ നിന്നും പുറത്തായെങ്കിലും, വീണ്ടും പല ഗ്രൂപ്പുകളിൽ ആഡ് ചെയ്ത് അപമാനിച്ചു. ഇങ്ങനെ നിരന്തരം ആവർത്തിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇന്നലെ ഇവരോടുള്ള പ്രതികാരത്തിന്റെ ഭാഗമായി മോഹൻലാൽ മരിച്ചു എന്ന സന്ദേശം പ്രചരിപ്പിച്ചത് എന്നാണ് സമീറിന്റെ മൊഴി.

ഇതിനിടയിൽ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വിമൽ കുമാർ ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ പ്രതിഷേധം ശക്തമായി. സമീറിനെതിരെ ശക്തമായ നിയമനപടി സ്വീകരിക്കണമെന്നാണ് വിമൽകുമാർ ആവിശ്യപ്പെടുന്നത്. സംഭവത്തിൽ പൊലീസിന് പരാതിയും നൽകി.