flash
കോവിഡിനെപ്പറ്റി കള്ളം പറഞ്ഞാൽ കുടുങ്ങും : വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ നടപടി

കോവിഡിനെപ്പറ്റി കള്ളം പറഞ്ഞാൽ കുടുങ്ങും : വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ നടപടി

സ്വന്തം ലേഖകൻ

കോട്ടയം : സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടയുന്നതിന് നിരീക്ഷണ സംവിധാനം ശക്തമാക്കിയതായി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. സന്ദേശങ്ങള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്.

ജില്ലാ ഭരണകൂടവും പോലീസും സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തില്‍ കൊറോണ ബാധിതര്‍ ഒളിച്ചു താമസിക്കുന്നു എന്ന വ്യാജസന്ദേശം വാട്സപ്പ് വഴി പ്രചരിപ്പിച്ചതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍(0481 563388, 9497975312, 1090) വിവരം നല്‍കാം. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാനതലത്തില്‍ ആരംഭിച്ചിട്ടുള്ള ആന്‍റി ഫേക് ന്യൂസ് ഡിവിഷനിലേക്ക് വാട്സപ്പിലൂടെ(നമ്പര്‍-9496003234) അയച്ചാലും നടപടി സ്വീകരിക്കുന്നതാണ്.

നാടു മുഴുവന്‍ കൊറോണ പ്രതിരോധത്തിനായി പൊരുതുമ്പോള്‍ ജനങ്ങളില്‍ ഭീതി വിതയ്ക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.