ലോക് ഡൗൺ ലംഘനം : സംസ്ഥാനത്ത് ബുധനാഴ്ച 2584 പേർക്കെതിരെ പൊലീസ് കേസെടുത്തു ; കോട്ടയം ജില്ലയിൽ അറസ്റ്റിലായത് 134 പേർ

ലോക് ഡൗൺ ലംഘനം : സംസ്ഥാനത്ത് ബുധനാഴ്ച 2584 പേർക്കെതിരെ പൊലീസ് കേസെടുത്തു ; കോട്ടയം ജില്ലയിൽ അറസ്റ്റിലായത് 134 പേർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ നിരോധനം നിലനിൽക്കേ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ബുധനാഴ്ച 2584പേർക്കെതിരെകേസെടുത്തു.സംസ്ഥാനത്ത് ബുധനാഴ്ച അറസ്റ്റിലായത് 2607പേരാണ്. 1919 വാഹനങ്ങളും പിടിച്ചെടുത്തു. കോട്ടയത്ത് ബുധനാഴ്ച മാത്രം 133 കേസുകൾ രജിസ്റ്റർ ചെയ്തു. 134 പേർ പൊലീസ് അറസ്റ്റിലായി. 45 വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സിറ്റി – 91, 86, 60

തിരുവനന്തപുരം റൂറൽ – 371, 375, 292

കൊല്ലം സിറ്റി – 266, 267, 238

കൊല്ലം റൂറൽ – 224, 226, 210

പത്തനംതിട്ട – 299, 304, 256

കോട്ടയം – 133, 134, 45

ആലപ്പുഴ – 111, 115, 59

ഇടുക്കി – 95, 48, 14

എറണാകുളം സിറ്റി – 38, 45, 29

എറണാകുളം റൂറൽ – 175, 158, 112

തൃശൂർ സിറ്റി – 76, 99, 60

തൃശൂർ റൂറൽ 117, 130, 94

പാലക്കാട് – 118, 143, 104

മലപ്പുറം – 61, 89, 30

കോഴിക്കോട് സിറ്റി – 86, 86, 83

കോഴിക്കോട് റൂറൽ – 19, 27, 6

വയനാട് – 60, 27, 40

കണ്ണൂർ – 219, 218, 175

കാസർഗോഡ് – 25, 30, 12

അതേസമയം ലോക് ഡൗൺ കാലത്ത് നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെ കുടുക്കാൻ ഡ്രോൺ നിരീക്ഷണം അടക്കമുള്ള നടപടികളാണ് കേരളാ പൊലീസ് സ്വീകരിച്ച് വരുന്നത്. കള്ളം പറഞ്ഞ് പുറത്തിറങ്ങുന്നവരെ കുടുക്കാനായി മൊബൈൽ അപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ പൊലീസിനെ കബളിപ്പിക്കുന്നവരെ അതിവേഗം കുടുക്കാൻ ആവുമെന്നാണ് വിശ്വസിക്കുന്നത്.