വൈദ്യുതി ബിൽകുടിശിക കോടികൾ കടന്നിട്ടും സർക്കാർ ഇളകുന്നില്ല: കുടിശിക പിരിക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; 1250 കോടി പറ്റിച്ച വമ്പൻമാരെ കുടുക്കാൻ തേർഡ് ഐ ന്യൂസ് ലൈവിന്റെ പോരാട്ടം

വൈദ്യുതി ബിൽകുടിശിക കോടികൾ കടന്നിട്ടും സർക്കാർ ഇളകുന്നില്ല: കുടിശിക പിരിക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; 1250 കോടി പറ്റിച്ച വമ്പൻമാരെ കുടുക്കാൻ തേർഡ് ഐ ന്യൂസ് ലൈവിന്റെ പോരാട്ടം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: 1250 കോടിയിലധികം വൈദ്യുതി കുടിശിക ആക്കിയ ശേഷം കൃത്യമായ കാരണമില്ലാതെ സർക്കാരിനെയും നാട്ടുകാരെയും പറ്റിക്കുന്ന വമ്പൻമാർക്കെതിരെ നിയമവഴിയിൽ പോരാട്ടവുമായി തേർഡ് ഐ ന്യൂസ് ലൈവ്. വൈദ്യുതി കുടിശിക സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് നേരത്തെ തന്നെ വാർത്ത നൽകിയിരുന്നു.

ഈ വാർത്തയുടെ ലിങ്ക് സഹിതം, കുടിശിക പിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംങ് ഡയറക്ടർ എ.കെ ശ്രീകുമാർ വൈദ്യുതി വകുപ്പ് സെക്രട്ടറിയ്ക്കും, റെഗുലേറ്ററി ബോർഡിനും, വൈദ്യുതി വകുപ്പ് ചെയർമാനും കത്ത് നൽകിയിരുന്നു. അടിയന്തരമായി തുക പിരിച്ചെടുക്കാൻ നടപടിയുണ്ടാകണും, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഈ വിഷയത്തിൽ യാതൊരു വിധ മറുപടിയും വകുപ്പ് അധികൃതർ നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ച് ഉത്തരവിട്ടിരിക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ നിയപ്രകാരം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയതും, പിന്നീട് ഹൈക്കോടതിയെ സമീപിച്ചതും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ ബഞ്ചിലാണ് കേസ് വാദം കേൾക്കുന്നത്.

ഈ വാർത്തയും വിശദാംശങ്ങളും, വിവരാവകാശ രേഖയുടെ പകർപ്പും വിവിധ ഘട്ടങ്ങളിൽ വൈദ്യുതി വകുപ്പിൽ നിന്നും അധികൃതർ നൽകിയ മറുപടികളും അടക്കമുള്ളവ തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം പ്രാഥമികമായി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇപ്പോൾ കേസ് ഫയലിൽ സ്വീകരിച്ചിരിക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവിനു വേണ്ടി അഭിഭാഷകരായ അഡ്വ.രാജേഷ് കണ്ണൻ, അഡ്വ.ജോർജ്കുട്ടി പുന്നമൂട്ടിൽ എന്നിവർ കോടതിയിൽ ഹാജരായി.

കോട്ടയം, തിരുവല്ല മഹാലക്ഷ്മി സിൽക്ക്‌സിന്റെ വൈദ്യതി കുടിശിക 1.17 കോടി, അഗ്നി സ്റ്റീൽസ് ഏഴരക്കോടി, ലുലു മാൾ 55 ലക്ഷം രൂപ, ഭാരത് ആശുപത്രി കോട്ടയം 26 ലക്ഷം, എയർടെൽ 43 ലക്ഷം രൂപ, മുത്തൂറ്റ് സ്‌കൈ ഫെഷ് 27 ലക്ഷം രൂപ, അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി 1.60 കോടി രൂപ, പോളക്കുളം ആശുപത്രി 54 ലക്ഷം, വാസൻ ഐ കെയറിന്റെ ഒട്ടുമുക്കാൽ യൂണിറ്റുകളിലും കുടിശികയുണ്ട്, ചേർത്തല കെ.വി.എം എസ് ആശുപത്രി എന്നിവ അടക്കമുള്ള ആശുപത്രികളും തുക കുടിശിക വരുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസ് ലൈവ് മുൻപ് നൽകിയ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://thirdeyenewslive.com/kseb-bill-crores-kerala/