കെ.എം ഷാജിയും കെ.ടി ജലീലും ഉൾപ്പെട്ട മുക്കൂട്ട് സഖ്യത്തിനും കുരുക്ക് മുറുകുന്നു ; മുക്കൂട്ട് സഖ്യത്തിന് തീവ്രവാദ ബന്ധം ഉണ്ടോയെന്നും എൻ.ഐ.എ അന്വേഷണം : മന്ത്രിയ്ക്ക് വിലങ്ങുതടിയായി കസ്റ്റംസ് – എൻ.ഐ.എ അന്വേഷണം
സ്വന്തം ലേഖകൻ തിരുവനന്തപുരം: തനിയ്‌ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെതിരെ തെളിവുകൾ കൊണ്ടുവരാൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കില്ലെന്ന് അധിക ആത്മവിശ്വാസം ഇനി കെ.ടി.ജലീലിനെ അധികകാലം തുണച്ചേക്കില്ല. കസ്റ്റംസ്-എൻഐഎ അന്വേഷണം മന്ത്രിക്ക് വലിയ വിലങ്ങുതടിയാവും. . മന്ത്രിക്ക് എതിരായ തെളിവുകൾ മുഴുവൻ എൻഐഎയും കസ്റ്റംസും ശേഖരിച്ച് കഴിഞ്ഞതായാണ് ലഭിക്കുന്ന സൂചന. നയതന്ത്ര വഴിയിലെ സ്വർണ്ണക്കടത്തും സിമി ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളിലുമാണ് കെ.ടി ജലീലിനെതിരെ ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇതോടൊപ്പമാണ് കെ.ടി ജലീലിന് ബന്ധമുള്ള മുക്കൂട്ട് സംഘത്തിലേക്കും അന്വേഷണം എത്തിയിരിക്കുന്നത്. ജലീൽ ലീഗിലിരിക്കെയുള്ള മുക്കൂട്ട് സഖ്യവുമായുള്ള ബന്ധം ഇപ്പോഴും അതേ […]