ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫുഡ്ബോൾ താരം സന്ദേശ് ജിങ്കൻ: തിരഞ്ഞെടുത്ത് പരിശീലകരുടെ വോട്ടിംങ്ങിൽ

ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫുഡ്ബോൾ താരം സന്ദേശ് ജിങ്കൻ: തിരഞ്ഞെടുത്ത് പരിശീലകരുടെ വോട്ടിംങ്ങിൽ

Spread the love

സ്പോട്സ് ഡെസ്ക്

ന്യൂഡൽഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി സന്ദേശ് ജിങ്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും കളിക്കുന്ന ടീം പരിശീലകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധതാരം മികച്ച കളിക്കാരനായത്. ആദ്യമായിട്ടാണ് ജിങ്കാന്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. മധ്യനിരതാരം സുരേഷ് സിംഗ് വാങ്ജം ആണ് 2020-21 വര്‍ഷത്തെ എമര്‍ജിങ് പ്ലയറായി.

തനിക്ക് ലഭിച്ച പുരസ്‌കാരം നിരവധി പേര്‍ക്ക് ഫുട്‌ബോളിലുള്ള താല്‍പര്യം തുടരാന്‍ പ്രചോദനമാകുമെന്ന് ജിങ്കാന്‍ വ്യക്താക്കി. കൂടുതല്‍ മികവിലേക്ക് ഉയരാനും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഈ അവാര്‍ഡ് ധൈര്യം നല്‍കുമെന്നും എടികെ മോഹന്‍ ബഗാന്‍ താരും കൂടിയായ ജിങ്കാന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020ല്‍ അര്‍ജുന അവാര്‍ഡ് നേടിയ ജിങ്കാന്‍ 40 മത്സരങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2015ലായിരുന്നു സീനിയര്‍ ടീം അരങ്ങേറ്റം. നാല് ഗോളുകളും താരം സ്വന്തമാക്കി. 2019ല്‍ ഖത്തറിനെ ഇന്ത്യ സമനിലയില്‍ തളയ്ക്കുമ്ബോല്‍ പ്രതിരോധത്തില്‍ ജിങ്കാന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജിങ്കാന്‍ അഞ്ച് മത്സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി. കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് ബഗാനിലെത്തിയത്.