കേരളത്തിന് അഭിമാനമായി വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടി ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ ; വോഗ് ഇന്ത്യ മന്ത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത് നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിൽ

കേരളത്തിന് അഭിമാനമായി വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടി ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ ; വോഗ് ഇന്ത്യ മന്ത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത് നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനം ഏറെ പ്രശംസ ഏറ്റുവാങ്ങാൻ കാരണമായിരുന്നു. ഇപ്പോഴിതാ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടിയിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ.

വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്റെ കവര്‍ ചിത്രവും മന്ത്രി കെ. കെ. ശൈലജയുടേതാണ്. ഒപ്പം പ്രത്യേക മന്ത്രിയുടെ പ്രേത്യേക അഭിമുഖവും മാഗസിനിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചാണ് ഇത്തവണത്തെ വോഗ് മാസിനിലെ ഫീച്ചറുകള്‍. സംസ്ഥാനത്തെ ഏറെ പ്രതിസന്ധിയിലാക്കിയ നിപ്പയ്ക്കും , കൊവിഡിനുമെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഭയപ്പെടാന്‍ സമയം ഇല്ല, ഭയത്തേക്കാളുപരി സംസ്ഥാനം നേരിട്ട പ്രതിസന്ധികളിൽ ഇടപെടാന്‍ ആവേശമായിരുന്നുവെന്നും കെ.കെ. ശൈലജ വോഗിനോട് പറഞ്ഞു.

ഇതിനോടകം നിരവധി പേരാണ് മന്ത്രിക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്. കേരളത്തിന്റെ ആരോഗ്യരംഗം പ്രതിസന്ധികള്‍ നേരിട്ട വേളകളിലെല്ലാം തന്നെ അതിനെയെല്ലാം തരണം ചെയ്യുവാന്‍ കാര്യക്ഷമമായ പാടവത്തോടെ നേതൃത്വം നല്‍കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തിഹത്യ കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ നേരിടാന്‍ ശ്രമിച്ചപ്പോഴും തളരാതെ പുഞ്ചിരിയോടെ മുന്നോട്ട് പോകുവാനും മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറുപടി നല്‍കുവാനും ടീച്ചര്‍ക്ക് സാധിച്ചുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വോഗ് മാഗസിന്റെ ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.കെ. ശൈലജയെ അഭിനന്ദിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

Tags :