മുപ്പത് കഴിഞ്ഞാൽ പെൺകുട്ടികൾക്ക് അയ്യോ താമസിപ്പിക്കല്ലേ വേഗം ഗര്‍ഭിണി ആയിക്കോ’എന്ന ഉപദേശം കിട്ടാറുണ്ട് ;  കല്യാണത്തിനും പിന്നെയുള്ള ചടങ്ങുകള്‍ക്കുമുള്ള കോഴിക്കാല്‍ ആണ് ചിലരുടെയൊക്കെ മെയിന്‍ : വൈറലായി ഡോ. വീണ ജെ.എസിന്റെ കുറിപ്പ്

മുപ്പത് കഴിഞ്ഞാൽ പെൺകുട്ടികൾക്ക് അയ്യോ താമസിപ്പിക്കല്ലേ വേഗം ഗര്‍ഭിണി ആയിക്കോ’എന്ന ഉപദേശം കിട്ടാറുണ്ട് ;  കല്യാണത്തിനും പിന്നെയുള്ള ചടങ്ങുകള്‍ക്കുമുള്ള കോഴിക്കാല്‍ ആണ് ചിലരുടെയൊക്കെ മെയിന്‍ : വൈറലായി ഡോ. വീണ ജെ.എസിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം : നമ്മുടെ സമൂഹം എപ്പോഴും എല്ലാ കാലവും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പെൺകുട്ടികുട്ടികളുടെ വിവാഹപ്രായവും അവരുടെ ഗർഭധാരണ   പ്രായവും. ഒരു പ്രായം കഴിഞ്ഞാൽ പ്രസവം വലിയ പാടാണ് എന്നു പറയുന്നവരും ഏറെയാണ്. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഗര്‍ഭം ധരിച്ച്‌ എത്തുമ്പോള്‍ ചില ഗൈന കോളജിസ്റ്റുകള്‍ വഴക്ക് പറയുന്നുവെന്ന് പലപ്പോഴും പരാതി ഉയര്‍ന്നിട്ടുണ്ട്.

സമൂഹത്തിൽ ഉള്ള ഇത്തരം സംഭവങ്ങൾക്കെതിരെ  പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.വീണ ജെ എസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുപ്പത് വയസ്സില്‍ കൂടിയ സ്ത്രീകള്‍ ഗര്‍ഭിണികളായി ചെല്ലുമ്ബോള്‍ വഴക്ക് പറയുന്ന ഗൈനക്കോളജിസ്റ്റുകള്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.മുപ്പതില്‍ കൂടിയ സ്ത്രീയെ കണ്ടാല്‍ വിവാഹിത അല്ലെന്ന് തോന്നിയാലുടന്‍ ചോദ്യം ചെയ്യുന്ന ഗൈനീസ് ഉണ്ടെന്നും കേള്‍ക്കുന്നു.ഇത് ഒരു തരത്തിലും കേട്ട് നില്‍ക്കേണ്ടതില്ല.

വളരെ വൃത്തികെട്ട സമീപനമാണ് അത്തരം ഡോക്ടര്‍മാര്‍ കാണിക്കുന്നത്.പ്രായം കൂടുന്തോറും ഗര്‍ഭത്തില്‍,പ്രസവത്തില്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം എന്ന കാര്യം ഒക്കെ സാമൂഹികശാസ്ത്രീയവശങ്ങള്‍ കൂടെ പരിഗണിച്ചിട്ട് പറയണം.ശാസ്ത്രീയമായി റിസ്‌കുകള്‍ ഉണ്ടെങ്കില്‍ പോലും അത് തീര്‍ക്കേണ്ടത് at risk ആണെന്ന് നിങ്ങള്‍ വിചാരിക്കുന്ന ഗര്‍ഭിണികളില്‍ അല്ല.ശാസ്ത്രീയറിസ്‌കുകള്‍ ഉണ്ടെങ്കില്‍ തന്നെ സാമൂഹികസാഹചര്യങ്ങള്‍ അനുസരിച്ചു അതിനെ മറികടക്കാന്‍ അല്ലെങ്കില്‍ അഭിമുഖീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതാണ്.

ഇങ്ങനെ വഴക്ക് കേള്‍ക്കുന്ന പല സ്ത്രീകളും വീട്ടിലും നാട്ടിലും ഉള്ള പെണ്‍കുട്ടികള്‍ക്ക് ശല്യമാകും വിധം’അയ്യോ താമസിപ്പിക്കല്ലേ വേഗം ഗര്‍ഭിണി ആയിക്കോ’എന്ന ഉപദേശവും നല്‍കാറുണ്ട്. ഗര്‍ഭസംബന്ധമായ അവശതകള്‍ ഒരേ വ്യക്തിയില്‍ പല ഗര്‍ഭസമയത്ത് പലതായിരിക്കും.ഒരാള്‍ക്ക് പോലും അത് മറ്റൊരാളുടേതിനു സമാനമായിരിക്കില്ല.

ലോകത്തിലെ വന്ധ്യത തുടച്ചു മാറ്റാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണ് തങ്ങള്‍,അതിനാല്‍ വന്ധ്യതക്ക് കാരണമായേക്കാവുന്ന പ്രായക്കൂടുതലിനെ വഴക്ക് പറഞ്ഞു പ്രതിരോധിക്കാം എന്നൊക്കെ വിചാരിക്കുന്നത് സ്വന്തം മനസ്സില്‍ തന്നെ മതി ഗൈനീസെ.ഒരു കണക്കിനാണ് പല സ്ത്രീകളും തങ്ങള്‍ക്ക് അനുയോജ്യമായ ജീവിതസാഹചര്യങ്ങള്‍ വരാന്‍ കാത്തിരിക്കുന്നത്. പലര്‍ക്കും അതിനു കഴിയാറില്ല.

അച്ഛന്‍ അമ്മ തൊട്ട് അപ്പറത്തെ വീട്ടിലെ മുതുമുത്തശ്ശിക്ക് കണ്ണടക്കാന്‍ പോലും പെണ്ണിന്റെ കല്യാണവും പിന്നൊരു കുഞ്ഞിക്കാലും കണ്ടേ തീരൂ എന്നാണ്.കല്യാണത്തിനും പിന്നെയുള്ള ചടങ്ങുകള്‍ക്കുമുള്ള കോഴിക്കാല്‍ ആണ് ചിലരുടെയൊക്കെ മെയിന്‍ എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്ക് അറിയാമല്ലോ.

മറ്റു ചിലര്‍ക്ക്(അതൊരു ഭൂരിഭാഗം)തങ്ങള്‍ വഹിക്കുന്ന ഭാരം മറ്റൊരാള്‍ കൂടെ വഹിക്കുന്നത് കാണാന്‍ ഉള്ള ആഗ്രഹം.ജോലിയായി settle ആയിട്ടു മതി കല്യാണം എന്ന് വിചാരിക്കുന്നവര്‍ പോലും ഇതുപോലുള്ള കോഴിമൂരിക്കാലുകള്‍ക്ക് വേണ്ടി ജീവിതം പാഴാക്കുമ്പോള്‍ ആണ് പാഴിന്റെ മേല്‍ പാഴ് പോലെ ഗൈനീസിന്റെ തള്ളല്‍.തള്ളല്‍ അല്ല വഴക്ക്.വഴക്ക് പറയാന്‍ ഇവരാരുവാ.ഫീസ് കൊടുക്കുന്നതിനു സേവനം(ശാസ്ത്രീയമായും നൈതികമായുമുള്ള സേവനം)ലഭ്യമാക്കുക മാത്രമാണ് അവരുടെ ജോലി.

ലോകത്തുടനീളം സ്ത്രീകള്‍ മുപ്പതിന് മേല്‍ പ്രസവിച്ചു തുടങ്ങിയിട്ട് കാലം കുറെയായി.വന്ധ്യത സ്ത്രീകള്‍ക്ക് മാത്രമല്ല കൂടുന്നത്.വന്ധ്യത ഇല്ലാതെ ആകാന്‍ വേണ്ടി അല്ല സ്ത്രീകളുടെ ജീവിതം.ജീവിതം സന്തോഷഭരിതമാക്കാന്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് വിചാരിക്കുന്നവര്‍ക്ക് മാത്രം എടുക്കാവുന്ന ഓപ്ഷന്‍ ആണ് ഗര്‍ഭം എന്നത്.

ഇനി വന്ധ്യതക്ക് കാരണം/അപകടമുള്ള ഗര്‍ഭം,എന്നിവയുടെ കാരണം സ്ത്രീയുടെ പ്രായം തന്നെ ആണെന്ന് വെക്കുക.അത് ഗൈനക് ഡോക്ടര്‍മാര്‍ പറയേണ്ടത് തങ്ങളെ സമീപിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകളോടല്ല.അതിനാണ് നിങ്ങള്‍ പത്രദൃശ്യമാധ്യമങ്ങളെ വിവരവിതരണത്തിന് വേണ്ടി ഉപയോഗിക്കേണ്ടത്.അതും അല്ലെങ്കില്‍ നിങ്ങളുടെ വിവരം നിങ്ങളുടെ ആശുപത്രിയില്‍ലെ ബോര്‍ഡുകളില്‍ കാണിക്കണം.ഏത് പ്രായത്തില്‍ അമ്മയാകാം എന്നതിനപ്പുറം ഉള്ള ചിന്തകള്‍ ആണ് ഇന്നത്തെ കാലഘട്ടത്തിന് ആവശ്യം.അത് സ്ത്രീകളും കുടുംബങ്ങളും മനസിലാക്കണം.N

B:എന്നാ മുപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീ അബോര്‍ഷന്‍ വേണമെന്ന് പറഞ്ഞു വന്നാല്‍ ഇതേ ഗൈനീസ് കൊല്ലുന്നത് പാപം എന്ന മന്ത്രം തുടങ്ങും. അപ്പൊ ഒരിക്കലും ഇല്ലാത്ത പോലെ അബോര്‍ഷന്‍ റിസ്‌ക് പ്രസവത്തിലേതു പോലെ ആകും,ഓരോരോ ഗൈനക് രീതികള്‍.

Tags :