കേരളത്തിന് അഭിമാനമായി വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടി ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ ; വോഗ് ഇന്ത്യ മന്ത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത് നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനം ഏറെ പ്രശംസ ഏറ്റുവാങ്ങാൻ കാരണമായിരുന്നു. ഇപ്പോഴിതാ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടിയിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ. വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്റെ കവര്‍ ചിത്രവും മന്ത്രി കെ. കെ. ശൈലജയുടേതാണ്. ഒപ്പം പ്രത്യേക മന്ത്രിയുടെ പ്രേത്യേക അഭിമുഖവും മാഗസിനിലുണ്ട്. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചാണ് ഇത്തവണത്തെ വോഗ് മാസിനിലെ ഫീച്ചറുകള്‍. സംസ്ഥാനത്തെ […]