ഭർത്താവിനെ മദ്യം നൽകിയ മയക്കി വീട്ടിലെത്തിച്ച ശേഷം ഭാര്യയ്ക്കു നേരെ പീഡന ശ്രമം: ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ ഏറ്റുമാനൂരിൽ പൊലീസ് കേസ്; അറസ്റ്റ് ഒഴിവാക്കാൻ ശ്രമമെന്ന് ആരോപണം

ഭർത്താവിനെ മദ്യം നൽകിയ മയക്കി വീട്ടിലെത്തിച്ച ശേഷം ഭാര്യയ്ക്കു നേരെ പീഡന ശ്രമം: ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ ഏറ്റുമാനൂരിൽ പൊലീസ് കേസ്; അറസ്റ്റ് ഒഴിവാക്കാൻ ശ്രമമെന്ന് ആരോപണം

ക്രൈം ഡെസ്‌ക്

കോട്ടയം: ഭർത്താവിനെ മദ്യം നൽകിയ മയക്കിയ ശേഷം ദിവസവും രാത്രിയിൽ വീട്ടിലെത്തി ഭാര്യയെ  പീഡിപ്പിക്കാൻ ശ്രമിച്ച  കേസിൽ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. ഗാന്ധിനഗറിൽ ഗ്ലാൻസ് എന്ന പേരിൽ ബ്യൂട്ടി പാർലർ നടത്തുന്ന കോട്ടയം കൈപ്പുഴ പുത്തൻപുരയ്ക്കൽ വീട്ടിൽ രാഹുൽ രവീന്ദ്രനെതിരെയാണ് ഏറ്റുമാനൂർ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂർ സ്വദേശികളായ ഭാര്യയും ഭർത്താവും പൊലീസ് സ്റ്റേഷനിലെത്തി രാഹുലിനെതിരെ പരാതി നൽകിയത്. രാഹുലും യുവതിയുടെ ഭർത്താവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും പല ദിവസങ്ങളിലും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്താവ് മദ്യലഹരിയിലാകുമ്പോൾ, ഇയാളെ വീട്ടിൽ കൊണ്ടു വിടാനെന്ന വ്യാജനേ രാഹുൽ വീട്ടിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. പീഡന ശ്രമവും , അതിക്രമവും നിരന്തരം തുടർന്നതോടെ യുവതി ഭർത്താവിനോട് കാര്യം തുറന്നു പറയുകയായിരുന്നു. തുടർന്നാണ് ഇവർ രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള രാഹുൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും തങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുള്ളതിനാൽ രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും യുവതിയും ബന്ധുക്കളും ആവശ്യപ്പെട്ടുന്നു.