കെവിൻ വധക്കേസിൽ വീണ്ടും കൂറുമാറ്റം: കെവിനെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ നടത്തിയ നിർണ്ണായക നീക്കത്തിന്റെ തെളിവ് പുറത്ത്; രണ്ടു പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചത് കാർഡ് ഉപയോഗിച്ച്

കെവിൻ വധക്കേസിൽ വീണ്ടും കൂറുമാറ്റം: കെവിനെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ നടത്തിയ നിർണ്ണായക നീക്കത്തിന്റെ തെളിവ് പുറത്ത്; രണ്ടു പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചത് കാർഡ് ഉപയോഗിച്ച്

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കെവിൻ കേസിലെ സാക്ഷി കൂറുമാറിയെങ്കിലും നിർണ്ണായകമായ തെളിവ് പ്രതികൾക്കെതിരെ പ്രോസിക്യൂഷന് ലഭിച്ചു. പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോരുന്നതിനു മുൻപായി ഇന്ധനം നിറച്ചതും, അനീഷിനെ തിരികെ കൊണ്ടു വിടുന്നതിനായി ഇന്ധനം നിറച്ചതിനുമുള്ള തെളിവുകളാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്.ജയചന്ദ്രൻ മുമ്പാകെ അവതരിപ്പിച്ചത്. കേസിലെ പ്രധാന പ്രതിയായ ഷാനു ചാക്കോ രണ്ടു തവണ പമ്പുകളിൽ കാർഡ് സ് വൈപ്പ് ചെയ്ത് പണം നൽകിയതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പേരൂർക്കട എസ് ബി ഐ ബ്രാഞ്ച് മാനേജർ കൃഷ്ണചന്ദ്രൻ ഈ തെളിവുകൾ സ്ഥിരീകരിച്ചതോടെയാണ് പ്രതികൾക്ക് കുരുക്ക് മുറുകിയത്.
കേസിന്റെ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ വിചാരണക്കിടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി.
102-ാം സാക്ഷിയായ ഇംത്യാസ്, ഫോൺ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് കോടതിയിൽ മൊഴി മാറ്റിയത്. അതേസമയം, കെവിൻറെ മൃതദേഹം കണ്ടത് പൊലീസിനെ വിളിച്ചറിയിച്ച പൊതുപ്രവർത്തകൻ റെജി ജോൺസൺ ഉൾപ്പെടെ എട്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകി. ഷാനു ചാക്കോ ഉൾപ്പെടെയുള്ള 13 പ്രതികൾ കോട്ടയത്തേക്കും, തിരികെ കൊല്ലത്തേക്കുള്ള യാത്രാമധ്യേ എടിഎം കാർഡ് സൈ്വപ്പ് ചെയ്ത് ഇന്ധനം നിറച്ചത്
കേസിൽ ഇന്നലെയും രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. 27-ാം സാക്ഷി അലൻ, 98-ാം സാക്ഷി സുലൈമാൻ എന്നിവരാണ് ഇന്നലെ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്. എട്ടാം പ്രതി നിഷാദിന്റെ അയൽവാസിയാണ് സുലൈമാൻ. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലൻ. നേരത്തെ, രണ്ടാം പ്രതി നിയാസിന്റെ അയൽവാസികളായ സുനീഷ്, മുനീർ എന്നിവരും 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിൻ പ്രദീപും മൊഴിമാറ്റിയിരുന്നു.