വാട്സ് അപ്പിൽ ഇനി മുതൽ ചാറ്റ് സ്ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല , നടപടി ഉപഭോക്താക്കളുടെ സുരക്ഷയെ മാനിച്ച്

വാട്സ് അപ്പിൽ ഇനി മുതൽ ചാറ്റ് സ്ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല , നടപടി ഉപഭോക്താക്കളുടെ സുരക്ഷയെ മാനിച്ച്

സ്വന്തംലേഖകൻ

കോട്ടയം : ഇനി മുതല്‍ വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനാവില്ല. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാട്‌സ് ആപ്പ് തങ്ങളുടെ  ചാറ്റ് ഓപ്ഷനില്‍ കൊണ്ടുവരുന്നത്.വാട്‌സ് ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ്‌ പുതിയ സംവിധാനമുള്ളത്. ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയില്ല. നിലവില്‍ പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങളുടെ സക്രീന്‍ ഷോട്ട് എടുക്കുന്നതിനും ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. എന്നാല്‍,  പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയാതെ വരും.