നിയമസഭയില്‍ ഇന്നും പ്രതിഷേധമുയരും; സ്വപ്നയുടെ ആരോപണം അടിയന്തരപ്രമേയമായി ഉന്നയിക്കാന്‍ പ്രതിപക്ഷം; മാധ്യമങ്ങള്‍ക്ക് സഭ ടിവി ഏര്‍പ്പെടുത്തിയ സെന്‍സറിംഗും പ്രതിപക്ഷം ഉന്നയിക്കും

നിയമസഭയില്‍ ഇന്നും പ്രതിഷേധമുയരും; സ്വപ്നയുടെ ആരോപണം അടിയന്തരപ്രമേയമായി ഉന്നയിക്കാന്‍ പ്രതിപക്ഷം; മാധ്യമങ്ങള്‍ക്ക് സഭ ടിവി ഏര്‍പ്പെടുത്തിയ സെന്‍സറിംഗും പ്രതിപക്ഷം ഉന്നയിക്കും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ഇന്നും പ്രതിഷേധമുയരാൻ സാധ്യത.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്നയുടെ ആരോപണം അടിയന്തര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ ശ്രമം. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇന്നലെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ വിഷയം നിയമസഭയില്‍ കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, ചോദ്യാത്തരവേളയില്‍ മാധ്യമങ്ങള്‍ക്ക് സഭ ടിവി ഏര്‍പ്പെടുത്തിയ സെന്‍സറിങ് പ്രതിപക്ഷം ഉന്നയിക്കും. പ്രതിഷേധങ്ങള്‍ കാണിക്കാന്‍ ആകില്ലെന്നായിരുന്നു സ്പീക്കര്‍ ഇന്നലെ ഇക്കാര്യത്തില്‍ വ്യക്തമാക്കിയത്.

ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കും പലയിടത്തും വിലക്കുണ്ടായിരുന്നു. പ്രതിപക്ഷനേതാവിന്‍റെ ഓഫീസിലേക്കും മന്ത്രിമാരുടെ ഓഫീസിലേക്കും പോയ മാധ്യമപ്രവര്‍ത്തകരെ വാച്ച്‌ ആന്‍റ് വാര്‍ഡ് വിലക്കി. പ്രവേശനം മീഡിയാ റൂമില്‍ മാത്രമാണെന്നും സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരമാണിതെന്നുമായിരുന്നു വിശദീകരണം.

വിവാദം കടുത്തതോടെ വാച്ച്‌ ആന്‍റ് വാര്‍ഡിനുണ്ടായ ആശയക്കുഴപ്പമെന്ന് സ്പീക്കറുടെ ഓഫീസും വിലക്കില്ലെന്ന് പിന്നെ സ്പീക്കറും വ്യക്തമാക്കി. ചോദ്യോത്തരവേളക്ക് ഏര്‍പ്പെടുത്തിയ സെന്‍സറിംഗായിരുന്നു ഇന്നലെ സഭയില്‍ കണ്ട ഇതുവരെ ഇല്ലാത്ത മറ്റൊരു നടപടി.

ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ പ്രതിപക്ഷം ബഹളം വെച്ചു. പക്ഷെ മാധ്യമങ്ങള്‍ക്ക് സഭാ ടിവി പ്രതിപക്ഷനിരയുടെ ദൃശ്യങ്ങള്‍ നല്‍കിയില്ല. ക്യാമറ മുഴുവന്‍ മുഖ്യമന്ത്രിയിലേക്കും ഭരണപക്ഷ നിരയിലേക്കും മാത്രമായിരുന്നു.