ഡയാലിസിസ് നടത്തിയതോടെ രക്തത്തിലെ അണുബാധയില്‍ നിയന്ത്രണം; രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനായുള്ള മരുന്നിന്റെ അളവും കുറച്ചു; അപകട നില തരണം ചെയ്തില്ലെങ്കിലും മിംസ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നത് ശുഭ വാര്‍ത്തകള്‍…

ഡയാലിസിസ് നടത്തിയതോടെ രക്തത്തിലെ അണുബാധയില്‍ നിയന്ത്രണം; രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനായുള്ള മരുന്നിന്റെ അളവും കുറച്ചു; അപകട നില തരണം ചെയ്തില്ലെങ്കിലും മിംസ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നത് ശുഭ വാര്‍ത്തകള്‍…

സ്വന്തം ലേഖിക

കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന അഡ്വ. ശങ്കു ടി ദാസിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി.

ശങ്കുവിനെ ഡയാലിസിസിന് വിധേയമാക്കി. രക്തത്തിലെ അണുബാധ കുറയ്ക്കാന്‍ ഇത് സഹായകകരമായിട്ടുണ്ട്. എക്‌മോ സഹായത്താലാണ് ശങ്കുവിനെ ചികില്‍സിക്കുന്നത്. മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്. ഇത് ശുഭസൂചകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ അപകട നില ശങ്കു പൂര്‍ണ്ണമായും തരണം ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയുമായി നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശങ്കു ടി ദാസിന്റെ ബിപി നിയന്ത്രണ വിധേയമാക്കുന്നത് മരുന്നുകളുടെ സഹായത്തോടെയാണ്. എന്നാല്‍ മരുന്നിന്റെ അളവ് കുറയ്ക്കാനായി. ഇതും ചികില്‍സ ഫലം കാണുന്നതിന്റെ സൂചനയാണ്.

ഓക്‌സിജന്‍ നില തടസ്സമില്ലാതെ കൊണ്ടുപോകുവാനായി വെന്റിലേറ്റര്‍ സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതിനൊപ്പമാണ് എക്‌മോയുടെ സഹായത്തോടെയുള്ള ചികില്‍സ. റീനല്‍ റിപ്ലേസ്‌മെന്റ് തെറാപ്പിയും തുടരുന്നുണ്ട്.

നിലവില്‍ ചികിത്സയുമായി ശങ്കു ടി ദാസ് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തരണം ചെയ്യേണ്ടതുണ്ട്. അതിനായി ഒക്‌സിജന്‍ സ്വീകരിക്കാന്‍ തടസ്സമില്ലാതെ മുന്നോട്ട് പോകാനാണ് എക്‌മോയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശങ്കു ടി ദാസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ചികില്‍സാ വിവരങ്ങള്‍ തേടിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു. ശങ്കു ടി ദാസിന്റെ ബന്ധുക്കളുമായും ചികിത്സക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ ടീമുമായും ഗവര്‍ണ്ണര്‍ കൂടിക്കാഴ്ച നടത്തി. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണെങ്കില്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചു.

ജൂണ്‍ 23ന് രാത്രി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ആദ്യം കോട്ടക്കല്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശങ്കു ടി ദാസിനെ പിന്നീട് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിലെ പരിക്കിന് ശസ്ത്രക്രിയയും നടത്തി.