ടീസ്റ്റക്കും ആര്‍ ബി ശ്രീകുമാറിനും പിന്നാലെ ഒരു പ്രതികാര നടപടി കൂടി; സംഘപരിവാര്‍ നേതാക്കളുടെ വിദ്വേഷ പ്രസംഗം പുറത്തുവിട്ടതിന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനെ പഴയ ട്വീറ്റിന്റെ പേരില്‍ കുടുക്കി ഡല്‍ഹി പൊലീസ്;  ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം

ടീസ്റ്റക്കും ആര്‍ ബി ശ്രീകുമാറിനും പിന്നാലെ ഒരു പ്രതികാര നടപടി കൂടി; സംഘപരിവാര്‍ നേതാക്കളുടെ വിദ്വേഷ പ്രസംഗം പുറത്തുവിട്ടതിന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനെ പഴയ ട്വീറ്റിന്റെ പേരില്‍ കുടുക്കി ഡല്‍ഹി പൊലീസ്; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരെയും, തങ്ങള്‍ക്ക് എതിരെ തിരിയുന്ന മാധ്യമ
പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രതികാര നടപടിക്കെതിരെ ഉയരുന്നത് രൂക്ഷ വിമർശനം.

ഗുജറാത്ത് കലാപത്തില്‍ ഇരകള്‍ക്ക് വേണ്ടി വാദിച്ച, ടീസ്റ്റ് സെറ്റല്‍വാദിനെയും, മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിന്റെ പിന്നാലെ, വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന ഫാക്‌ട് ഫൈന്‍ഡിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നീ സംഘ്പരിവാര്‍ നേതാക്കള്‍ നടത്തിയ വിദ്വേഷപ്രസംഗം ആള്‍ട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിജെപി വൃത്തങ്ങള്‍ ആള്‍ട്ട് ന്യൂസിനെതിരെ സൈബര്‍ ആക്രമണവും നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായുള്ള പ്രതികാര നടപടിയാണ് അറസ്റ്റ് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

ഡല്‍ഹി ഭരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണെങ്കിലും പൊലീസ് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ഫലത്തില്‍ അമിത്ഷാ തന്നെയാണ് ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്നത്.

വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയെന്ന് പൊലീസ് മുഹമ്മദ് സുബൈറിനെതിരെ പൊലീസ് ചുമത്തിയ കുറ്റം. പക്ഷേ ഇത് ഇപ്പോള്‍ പുറത്തുവിട്ട വിവാദ വാര്‍ത്തയുടെ പേരില്‍ അല്ല. 2018 ല്‍ ചെയ്ത ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് നടന്നത്.

മുഹമ്മദ് സുബൈര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കി കസ്റ്റഡി തേടുമെന്നും പൊലീസ് അറിയിച്ചു.