കേരളത്തിന് ഡ്രീം ക്യാബിനറ്റ്; ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ആദ്യ ഊഴത്തില്‍ മന്ത്രിമാരാകും; ഗണേഷും കടന്നപ്പള്ളിയും രണ്ടരവര്‍ഷത്തിന് ശേഷം; ചീഫ് വിപ്പ് സ്ഥാനം കേരളാ കോണ്‍ഗ്രസിന്; കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍; ഇടത് മുന്നണി യോഗത്തില്‍ കേക്ക് മുറിച്ച് മുഖ്യമന്ത്രി

കേരളത്തിന് ഡ്രീം ക്യാബിനറ്റ്; ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ആദ്യ ഊഴത്തില്‍ മന്ത്രിമാരാകും; ഗണേഷും കടന്നപ്പള്ളിയും രണ്ടരവര്‍ഷത്തിന് ശേഷം; ചീഫ് വിപ്പ് സ്ഥാനം കേരളാ കോണ്‍ഗ്രസിന്; കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍; ഇടത് മുന്നണി യോഗത്തില്‍ കേക്ക് മുറിച്ച് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന പിബി വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം.

ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ മന്ത്രിമാരാകും. കടന്നപ്പള്ളിക്കും ഗണേഷിനും രണ്ടരവര്‍ഷത്തിന് ശേഷം ഊഴം. മുഹമ്മദ് റിയാസിനേയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ട ചര്‍ച്ചകളില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനെന്ന നിലയില്‍ കൂടിയാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് മുഹമ്മദ് റിയാസിന്റെ പേര് പരിഗണനക്ക് വരുന്നത്. വി ശിവന്‍ കുട്ടി ,വീണ ജോര്‍ജ്. കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി രാജീവ്, എംബി രാജേഷ്, കെ രാധാകൃഷ്ണന്‍, പി നന്ദകുമാര്‍ വിഎന്‍ വാസവന്‍, എം വി ഗോവിന്ദന്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഇപ്പോഴുള്ളത്.

സിപിഎം പുതുമുഖങ്ങളെ അണി നിരത്തുമ്പോള്‍ നാല് മന്ത്രിമാരും പുതുമുഖങ്ങള്‍ തന്നെ ആയിരിക്കും എന്നാണ് സിപിഐയില്‍ നിന്നു കിട്ടുന്ന സൂചനയും. ജെഡിഎസ്, എന്‍സിപി തീരുമാനം ഉടനെത്തും.

ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് കേക്ക് മുറിച്ച് നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയം ആഘോഷിച്ചത്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയുള്ള മന്ത്രിസഭയും അത് വഴി രണ്ടാം നിര നേതാക്കളെ നേതൃസ്ഥാനത്തേക്ക് എത്തിക്കുകയെന്ന സംഘടനാപരമായ ദൗത്യവും ഒരുമിച്ച് നിറവേറ്റാമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ആദ്യഘട്ടത്തില്‍ മുന്നോട്ട് വച്ചതെന്നാണ് വിവരം.

 

 

 

Tags :