കരിപ്പൂര്‍ വിമാന അപകടം : മരണം 19 ആയി: 171 പേർ ചികിത്സയിൽ; കുട്ടികളും ​ഗർഭിണിയുമടക്കം അതീവ ​ഗുരുതരവാസ്ഥയിൽ; മുഖ്യമന്ത്രി ഇന്ന് കരിപ്പൂരിലെത്തും

കരിപ്പൂര്‍ വിമാന അപകടം : മരണം 19 ആയി: 171 പേർ ചികിത്സയിൽ; കുട്ടികളും ​ഗർഭിണിയുമടക്കം അതീവ ​ഗുരുതരവാസ്ഥയിൽ; മുഖ്യമന്ത്രി ഇന്ന് കരിപ്പൂരിലെത്തും

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുധീര്‍ വാര്യര്‍ (45) ആണ് മരിച്ചത്. ഇവിടെ ഗര്‍ഭിണിയടക്കം അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കോഴിക്കോട് ജില്ലയില്‍ വിവിധ ആശുപത്രികളിലായി മരിച്ചവരുടെ എണ്ണം 19 ആയി. മലപ്പുറത്തെ ആശുപത്രികളിലാണ് മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഉള്ളത്.

അത്യാസന്ന നിലയിലുള്ളവരെ അടിയന്തിര ശസ്ത്രക്രിയകള്‍ നടത്താന്‍ നീക്കം തുടങ്ങി. വിവിധ സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ വിദേശത്ത് നിന്ന് വരുന്നവരായതിനാല്‍ ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഇതിനുള്ള നടപടികളും ആരംഭിച്ചു. 14 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരിക്കുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അപകടം നടന്ന സ്ഥലത്ത് ഒന്നര മണിക്കൂറിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. യാത്രക്കാരുടെ ലഗേജുകള്‍ വിമാനത്താവള അധികൃതര്‍ ശേഖരിച്ചു. ഇവ സുരക്ഷിതമാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലര്‍ അത്യാസന്ന നിലയിലാണെന്നും മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം പ്രാധാനമന്ത്രി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ കരിപ്പൂരിലെത്തി. മുഖ്യമന്ത്രി അല്പസമയത്തിനകം കരിപ്പൂരിലെത്തും എന്നാണ് വിവരം. മന്ത്രി എസി മൊയ്ദീൻ ഇന്നലെ മുതൽ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

മരിച്ചവരില്‍ സ്ഥിരീകരിച്ച വിവരങ്ങള്‍ ഇങ്ങനെ

പൈലറ്റ് ക്യാപ്റ്റന്‍ ഡിവി സാഥേ,
സഹപൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് എന്നിവര്‍ മരിച്ചു. ഇവര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് പുരുഷന്‍മാര്‍, രണ്ട് സ്ത്രീകള്‍, ഒരു കുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചവര്‍:
1. സഹീര്‍ സയ്യിദ്, (38), തിരൂര്‍ സ്വദേശി
2. മുഹമ്മദ് റിയാസ്, (23), പാലക്കാട് സ്വദേശി
3. എടപ്പാള്‍ സ്വദേശി കെ.വി. ലൈലാബി
4. നാദാപുരം സ്വദേശി മനാല്‍ അഹമ്മദ്
5. അസം മുഹമ്മദ് (ഒന്നര വയസ്) വെളളിമാട്കുന്ന് സ്വദേശി

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍:
1. ഷറഫുദ്ദീന്‍, (35), പിലാശ്ശേരി സ്വദേശി
2. രാജീവന്‍, (61), ബാലുശ്ശേരി സ്വദേശി

കോഴിക്കോട് മിംസ് ആശുപത്രിയിൽ മരിച്ചവര്‍
1. ദീപക്
2. അഖിലേഷ്
3. അയന രവിശങ്കര്‍ (5) പട്ടാമ്പി

ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ മരിച്ചത്:
1. ബാലുശ്ശേരി സ്വദേശി ജാനകി