play-sharp-fill

കള്ളുഷാപ്പുകൾ ഇനി വേറെ ലെവൽ ; കരട് സർക്കുലർ ഹൈക്കോടതിയിൽ

  സ്വന്തം ലേഖിക കൊച്ചി: കള്ളുഷാപ്പുകളുടെ നവീകരണത്തിനും പ്രവർത്തനത്തിനും പുതിയ നിബന്ധനകളുമായി സർക്കാർ. ഇതിന്റെ കരട് സർക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഹർജി നവംബർ 25-ന് പരിഗണിക്കാൻ മാറ്റി. പട്ടാമ്പി സ്വദേശി വിലാസിനി നൽകിയ ഹർജിയിൽ അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ടും കോടതി ഉത്തരവും പരിഗണിച്ചാണ് കരട് സർക്കുലർ. സർക്കുലറിലുള്ളത്, കള്ളുഷാപ്പുകളുടെ പ്രവർത്തനം അടച്ചുറപ്പുള്ള കെട്ടിടത്തിൽ വേണം. കെട്ടിടത്തിന്റെ ഉൾഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണം. കള്ളുസൂക്ഷിക്കാൻ ഷാപ്പിൽ പ്രത്യേകസ്ഥലം ഒരുക്കണം. വൃത്തിയുള്ള അന്തരീക്ഷത്തിലാകണം ഷാപ്പിന്റെ പ്രവർത്തനം. മലിനജലവും ഭക്ഷണമാലിന്യങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണം വേണം […]

കള്ള് ഷാപ്പിന്റെ പൂട്ട് തകർത്ത് കള്ളും പണവും കവർന്നു

  സ്വന്തം ലേഖിക കുന്നത്തൂർ : കുന്നത്തൂർ പൂതക്കുഴിയിലുള്ള കള്ള് ഷാപ്പിൽ മോഷണം. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ ഷാപ്പ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഷാപ്പിൻറെ പിറകിലെ കതകിൻറെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ മേശ കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന 10000 രൂപ, രണ്ടര കെയ്‌സ് കള്ള്, കോഴി, മുയൽ, ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കക്ക, മത്സ്യം, ഞണ്ട് എന്നിവ ഉൾപ്പെടെ കവർന്നു. ലൈസൻസി പടിഞ്ഞാറെ കല്ലട വിളന്തറ വിനോദ് ഭവനിൽ വിനോദ്് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ […]