കാപ്പാ നിയമം ലംഘിച്ച് ഹോട്ടലിൽ എത്തി മാനേജരെ കൊലപ്പെടുത്താൻ ശ്രമം; ടിവി പുരം സ്വദേശി അറസ്റ്റിൽ; പ്രതി വൈക്കം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആൾ

കാപ്പാ നിയമം ലംഘിച്ച് ഹോട്ടലിൽ എത്തി മാനേജരെ കൊലപ്പെടുത്താൻ ശ്രമം; ടിവി പുരം സ്വദേശി അറസ്റ്റിൽ; പ്രതി വൈക്കം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാപ്പാ നിയമം ലംഘിച്ച് കൊലപാതകശ്രമം നടത്തിയ പ്രതി അറസ്റ്റിൽ.

ടിവി പുരം മുത്തേടത്തുകാവ് മോഴിക്കാട് അമ്പലത്തിന് സമീപം പുന്നമറ്റത്തിൽ വീട്ടിൽ ഷണ്മുഖ ദാസ് മകൻ കണ്ണൻ (ഹനുമാൻ കണ്ണൻ -31) നെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നതാണ്. ഇതിനിടയിലാണ് ഇയാൾ കാപ്പാ നിയമം ലംഘിച്ചുകൊണ്ട് കോട്ടയം ജില്ലയിൽ പ്രവേശിക്കുകയും കൊലപാതക ശ്രമം നടത്തുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ വെച്ചൂരിൽ ഉള്ള പ്രമുഖ ഹോട്ടലിൽ എത്തി മാനേജരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

പ്രതി വൈക്കം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. ഇയാള്‍ക്ക് വൈക്കം പൊലീസ് സ്റ്റേഷനിൽ അടിപിടി,വധശ്രമം തുടങ്ങിയ അഞ്ചോളം കേസുകള്‍ നിലവിലുണ്ട്. വൈക്കം ഡിവൈഎസ്പി തോമസ് എ. ജെ, വൈക്കം എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്.ഐ മാരായ അജ്മൽ ഹുസൈൻ,ജയ്മോൻ, വിനോദ്, സി.പി.ഒ അജീന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.