സൗദി അറേബ്യയിൽ ഇന്ന് 104 പേർക്ക് കോവിഡ്
ജിദ്ദ: സൗദി അറേബ്യയിൽ 104 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളുടെ എണ്ണം 8,12,300. രോഗമുക്തി നേടിയവരുടെ എണ്ണം 7,99,219. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണസംഖ്യ 9,272 ആണ്.
നിലവിൽ 3,809 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 79 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ് ഇവർ. സൗദി അറേബ്യയിലെ നിലവിലെ രോഗമുക്തി നിരക്ക് 98.39 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.
റിയാദ് 28, ജിദ്ദ 19, ദമ്മാം 12, ത്വാഇഫ് 4, മദീന, മക്ക, അൽഖോബാർ, ഹുഫൂഫ് 3, മറ്റ് പ്രദേശങ്ങളിൽ 29 എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0