ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വെറുതെ ഒന്ന് പുറത്തിറങ്ങിയ യുവാവിനെക്കൊണ്ട് ബേക്കറി സാധനങ്ങള്‍ വാങ്ങിപ്പിച്ച്‌ പൊലീസ്; എഎസ്ഐയും എസ്എച്ച്ഒയും ഒപ്പം ചെന്നു; ബിൽ വന്നപ്പോൾ യുവാവിന്റെ കയ്യിൽ നിന്ന് വെറുതേ പോയത് അഞ്ഞൂറിലധികം രൂപ

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വെറുതെ ഒന്ന് പുറത്തിറങ്ങിയ യുവാവിനെക്കൊണ്ട് ബേക്കറി സാധനങ്ങള്‍ വാങ്ങിപ്പിച്ച്‌ പൊലീസ്; എഎസ്ഐയും എസ്എച്ച്ഒയും ഒപ്പം ചെന്നു; ബിൽ വന്നപ്പോൾ യുവാവിന്റെ കയ്യിൽ നിന്ന് വെറുതേ പോയത് അഞ്ഞൂറിലധികം രൂപ

സ്വന്തം ലേഖകൻ 

കോ​ട്ട​ക്ക​ല്‍: ലോ​ക്ഡൗ​ണി​ല്‍ സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വെ​റു​തെ​ നഗരം ചുറ്റാൻ പു​റ​ത്തി​റ​ങ്ങി​യ​താ​ണ് കോട്ടക്കൽ സ്വദേശിയായ യുവാവ്. പക്ഷേ പിന്നേ നടന്നത് കോമഡി സിനിമയെ വെല്ലുന്ന തഗ്.

എ​ട​രി​ക്കോ​ട് പു​തു​പ്പ​റ​മ്ബ് റോ​ഡി​ലാ​യി​രു​ന്നു ര​സ​ക​ര​മാ​യ സം​ഭ​വം. സ്വന്തം വാഹനത്തിൽ ഒരു കാര്യവും ഇല്ലാതെ പുറത്തിറങ്ങിയതായിരുന്നു പ്രദേശവാസിയായ യുവാവ്.
പ​ക്ഷേ, കറക്കം ചെന്ന് നിന്നതാകട്ടെ കോ​ട്ട​ക്ക​ല്‍ പൊ​ലീ​സി​ന്റെ മു​ന്നി​ലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ സമയത്ത് എങ്ങോട്ടാണ് സഞ്ചാരം എന്ന ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. ഒ​ടു​വി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ബേ​ക്ക​റി വാ​ങ്ങാ​ന്‍ വ​ന്ന​താണ് എന്നായി യുവാവിന്റെ മറു​പ​ടി.

അത് ശരി, എ​ന്നാ​ല്‍, വാ​ങ്ങി​ക്കോ​ളൂ ഞ​ങ്ങ​ളും കൂ​ടെ​ വരാം എന്നായി എ​സ്.​എ​ച്ച്‌.​ഒ ഹ​രി​പ്ര​സാ​ദും എ​സ്.​ഐ കെ. ​അ​ജി​തും. ഇ​തോ​ടെ തൊ​ട്ട​ടു​ത്ത ബേ​ക്ക​റി ക​ട​യി​ലേ​ക്ക് എ​ല്ലാ​വ​രും ചെന്നു.

അ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഓ​രോ​ന്നാ​യി യു​വാ​വ് പറഞ്ഞു. ബി​ല്‍ വ​ന്ന​പ്പോ​ള്‍ അ​ഞ്ഞൂ​റോ​ളം രൂ​പ. ഒ​രാ​ഴ്ച​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഇ​ല്ലേ​യെ​ന്ന് പൊ​ലീ​സ്, ബേ​ക്ക​റി വാ​ങ്ങി യു​വാ​വ് വീ​ട്ടി​ലേ​ക്ക്.

കോ​ട്ട​ക്ക​ല്‍, ഒ​തു​ക്കു​ങ്ങ​ല്‍, എ​ട​രി​ക്കോ​ട് ത​ദ്ദേ​ശ​ങ്ങ​ളി​ലെ പ​ല വാ​ര്‍​ഡു​ക​ളും തീ​വ്ര​നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും തു​റ​ന്ന്​ പ്ര​വ​ര്‍​ത്തി​ച്ച ഹോ​ട്ട​ലു​ക​ള്‍​ക്ക്​ പി​ഴ​യി​ട്ടു. സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് പൊ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​ണ്. രാ​ത്രി വൈ​കി​യും ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​രും ധാ​രാ​ള​മാ​ണ്.

Tags :