കെ.പി യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന് അമിത് ഷാ : ബിഷപ്പിനെതിരെ വരുന്നത് സി.ബി.ഐ – ഇ.ഡി സംയുക്ത അന്വേഷണം ; ഡിസംബറിൽ ഇന്ത്യയിലെത്തി ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ബിഷപ്പിന്റെ സന്ദേശം

സ്വന്തം ലേഖകൻ കൊച്ചി: ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെ.പി യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിൽ അമിത് ഷാ . കോടികളുടെ തിരിമറി നടത്തിയെന്ന് കേസിൽ ബിഷപ്പിനെതിരെ വരുന്നത് സിബിഐഇഡി സംയുക്ത അന്വേഷണമായിരിക്കും.   ബിലീവേഴ്‌സ് ചർച്ചിന്റെ 30 ഓളം ട്രസ്റ്റുകളിൽ ഭൂരിഭാഗവും കടലാസ് സ്ഥാപനങ്ങളാണെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ഉള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണവും ആവശ്യമായിരിക്കുകയാണ്. അതേസമയം ഇപ്പോൾ കെ.പി.യോഹന്നാൻ ഇപ്പോൾ അമേരിക്കയിലാണ്. നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ ഇഡിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണ ഏജൻസിയോട് […]