മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു;അന്ത്യം രോഗ ബാധിതനായി കൊച്ചിയിലെ വീട്ടിൽ കഴിയവെ

മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു;അന്ത്യം രോഗ ബാധിതനായി കൊച്ചിയിലെ വീട്ടിൽ കഴിയവെ

സ്വന്തം ലേഖകൻ

കൊച്ചി: മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു. 79 വയസ്സായിരുന്നു. കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദണ്ഡപാണി, സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. 1996 ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു. 1968 ലാണ് കെ പി ദണ്ഡപാണി അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്.

2006 ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന സ്ഥാനം നല്‍കി ഹൈക്കോടതി ദണ്ഡപാണിയെ ആദരിച്ചിരുന്നു. മുല്ലപ്പെരിയാര്‍, സോളാര്‍ കേസുകളില്‍ ദണ്ഡപാണി കോടതിയില്‍ ഹാജരായിരുന്നു.

അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്‌തത് അദ്ദേഹമാണ്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. ദമ്പതികൾ ഒരേ സമയം ഹൈക്കോടതി സീനിയർ അഭിഭാഷകരാകുന്നത് ആദ്യമാണ്. മക്കൾ: മിട്ടു, മില്ലു.