സി.എസ്.ഐ സെന്റ് ജെയിംസ് പള്ളി പെരുന്നാള്‍ കണ്ട് മടങ്ങിയ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു; കുപ്രസിദ്ധ ഗുണ്ട മോനുരാജ് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വാകത്താനം പോലീസ്; പ്രതികള്‍ക്ക് തലശ്ശേരിയിലുള്‍പ്പെടെ ക്രിമിനല്‍ കേസുകള്‍

സി.എസ്.ഐ സെന്റ് ജെയിംസ് പള്ളി പെരുന്നാള്‍ കണ്ട് മടങ്ങിയ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു; കുപ്രസിദ്ധ ഗുണ്ട മോനുരാജ് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വാകത്താനം പോലീസ്; പ്രതികള്‍ക്ക് തലശ്ശേരിയിലുള്‍പ്പെടെ ക്രിമിനല്‍ കേസുകള്‍

സ്വന്തം ലേഖകന്‍

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയായ മോനുരാജ് ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങന്താനം ശാന്തിനഗര്‍ കോളനി ഭാഗത്ത് മുള്ളനിളയ്ക്കല്‍ വീട്ടില്‍ മോനുരാജ് പ്രേം (29), വാകത്താനം ആശാരിപ്പറമ്പില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (27), വാകത്താനം ചിറമാട്ടേല്‍ വീട്ടില്‍ ആനന്ദ് എ (20), വാകത്താനം കോട്ടപ്പുറം വീട്ടില്‍ ജോജോ ജോസഫ് (20), വാകത്താനം പള്ളിക്കുന്ന് വീട്ടില്‍ റോഷന്‍ മോന്‍ സാബു (20), എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ ഇന്നലെ രാത്രി 12 മണിയോടെ സി.എസ്.ഐ സെന്റ് ജെയിംസ് പള്ളി പെരുന്നാള്‍ കണ്ട് മടങ്ങിയ സിജോ ജോസഫ് എന്നയാളെയാണ് ആക്രമിച്ചത്. പെരുന്നാളിനിടയില്‍ പ്രതികളും ഇയാളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ പെരുന്നാള്‍ കണ്ടു മടങ്ങിയ സിജോ ജോസഫിനെ സംഘം ചേര്‍ന്ന് വടിവാള്‍ കൊണ്ട് ആക്രമിച്ചത്, ഇത് തടയാന്‍ ചെന്ന യുവാവിന്റെ സുഹൃത്തുക്കളെയും പ്രതികള്‍ ആക്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പ്രതികളെല്ലാവരും സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ എല്ലാവരെയും പിടികൂടുകയുമായിരുന്നു. പ്രതികളില്‍ ഒരാളായ മോനു രാജിന് കോട്ടയം ജില്ലയിലെ വാകത്താനം, കോട്ടയം ഈസ്റ്റ്, അയര്‍ക്കുന്നം, ഗാന്ധിനഗര്‍, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നിവിടങ്ങളിലായി വധശ്രമം, അടിപിടി, മോഷണം,കഞ്ചാവ് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

വാകത്താനം സ്റ്റേഷന്‍ എസ്.എച്ച്.ഓ റെനീഷ് ടി.എസ്, എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ സുനില്‍ കെ.എസ്, സി.പി.ഓ മാരായ ലാല്‍ ചന്ദ്രന്‍,ബിജു എബ്രഹാം, ശ്രീജിത്ത്, ലൈജു, നിയാസ്, സെബാസ്റ്റ്യന്‍ എന്‍.ജെ, സെബാസ്റ്റ്യന്‍ പി.പി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.