എതിരെ നിന്ന് അയാള്‍ അയണ്‍ബോക്‌സ് ഉപയോഗിച്ച് വീശി അടിച്ചപ്പോള്‍ തല പൊട്ടി; എല്ലാവരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി; 3 സ്റ്റിച്ചാണ് ഇടേണ്ടി വന്നത്; അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

എതിരെ നിന്ന് അയാള്‍ അയണ്‍ബോക്‌സ് ഉപയോഗിച്ച് വീശി അടിച്ചപ്പോള്‍ തല പൊട്ടി; എല്ലാവരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി; 3 സ്റ്റിച്ചാണ് ഇടേണ്ടി വന്നത്; അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

സ്വന്തം ലേഖകന്‍

കോട്ടയം: ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍. ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോള്‍ ആണ് ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം താരം തുറന്ന് പറഞ്ഞത്. സിനിമ ചിത്രീകരണത്തിനിടയില്‍ താരത്തിന് അടിയേറ്റു എന്നും മൂന്ന് സ്റ്റിച്ച് ഇട്ടിരുന്നു തലയില്‍ ആണ് താരം പറയുന്നത്.

അയണ്‍ ബോക്‌സ് വെച്ച് തലയില്‍ അടിക്കുന്ന ഒരു രംഗമായിരുന്നു ഉണ്ടായിരുന്നത്. അയണ്‍ ബോക്‌സ് ഡമ്മി ആയിരുന്നു എന്നാല്‍ അയണ്‍ ബോക്‌സ് ഡമ്മിയാണെങ്കിലും അതില്‍ സെറ്റ് ചെയ്തിരുന്ന വയറും മറ്റു കാര്യങ്ങളും ഒക്കെ ഒറിജിനല്‍ തന്നെയായിരുന്നു. അതുവച്ച് എതിരെ നിന്ന് അയാള്‍ വീശി അടിച്ചപ്പോള്‍ തന്റെ തല പൊട്ടുകയാണ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ സാധനങ്ങളും കൂടി തലയ്ക്ക് വന്ന് അടിച്ചപ്പോഴാണ് തല പൊട്ടിയത്. പെട്ടെന്ന് തന്നെ എല്ലാവരും കൂടെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 3 സ്റ്റിച്ചാണ് ഇടേണ്ടി വന്നിരുന്നത്. അതുമാത്രമല്ല വേറെയും ചില പരുക്കുകള്‍ തനിക്ക് സംഭവിച്ചിരുന്നു. അതിന്റെ പാടുകളൊക്കെ ഇപ്പോഴും കയ്യിലും മറ്റും ഉണ്ട് എന്നും മഞ്ജു പറയുന്നുണ്ട്.