ജെ.എൻ.യു ക്യാംമ്പസിൽ നിന്നും മൂവായിരം ഗർഭനിരോധന ഉറകൾ കണ്ടെത്താൻ കഴിഞ്ഞവർക്ക് കാണാതായ നജീബിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല : ബിജെപിക്കെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ

ജെ.എൻ.യു ക്യാംമ്പസിൽ നിന്നും മൂവായിരം ഗർഭനിരോധന ഉറകൾ കണ്ടെത്താൻ കഴിഞ്ഞവർക്ക് കാണാതായ നജീബിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല : ബിജെപിക്കെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജെ.എൻ.യു ക്യാംമ്പസിൽ നിന്നും മൂവായിരം ഗർഭനിരോധന ഉറകൾ കണ്ടെത്താൻ കഴിഞ്ഞവർക്ക് കാണാതായ നജീബിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ .ജെഎൻയുവിനെ നിങ്ങൾ വേണ്ടത്ര അപഹസിച്ചോളൂ. ഞങ്ങളെ ദേശവിരുദ്ധരെന്നു വിളിച്ചോളൂ. എന്നാൽ അത് നിങ്ങളുടെ മക്കൾക്ക് ജോലി നേടാൻ സഹായിക്കില്ല. അത് ജീവിതത്തിന് സുരക്ഷിതത്വം നൽകില്ല. അത് നിങ്ങൾക്ക് അടിസ്ഥാന ജീവിതസൗകര്യങ്ങൾ നൽകില്ല. നിങ്ങളുടെ മോഹഭംഗം എന്താണെന്ന് എനിക്കറിയാം’ജെഎൻയുവിൽ പ്രവേശം നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും കനയ്യകുമാർ പറഞ്ഞു.

ജെഎൻയു ക്യാംമ്പസിൽ നിന്ന് കാണാതായ നജീബ് എന്ന വിദ്യാർഥിയെ ഇതുവരെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ജെഎൻയുവിലെ ചവറ്റുകൊട്ടകളിൽനിന്ന് അവർ 3,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി. എങ്ങനെയാണ് ഇത്രയുമെണ്ണം അവർ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് അറിയില്ലെന്നും കനയ്യകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ പദ്ധതിയുടെ അംബാസിഡർ ആയിരുന്നപ്പോൾ രാജ്യസ്‌നേഹിയായിരുന്ന ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു സന്ദർശിച്ചതോടെ രാജ്യദ്രോഹിയായെന്നും കനയ്യകുമാർ പരിഹസിച്ചു. സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി ദീപിക പദുകോൺ ക്യാംമ്പസ് സന്ദർശിച്ചതിനെതിരെ നടക്കുന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് കനയ്യകുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.