play-sharp-fill

പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് അറസ്റ്റ്, അക്രമം നടത്തിയാൽ അറസ്റ്റില്ല അന്വേഷണം മാത്രം ; ജെഎൻയുവിൽ നരയാട്ട് നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് പൊലീസ് അറസ്റ്റ് ചെയ്യും. എന്നാൽ അക്രമം നടത്തിയാൽ അറസ്റ്റില്ല, പകകരം അന്വേഷണം മാത്രം. ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം ഉണ്ടായി ഒരുമാസം കഴിഞ്ഞിട്ടും എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ ഡൽഹി പൊലീസ്. എന്നാൽഅക്രമികളെ കുറിച്ച് പൂർണ വിവരം ലഭിച്ചിട്ടും ആരെയും അറസ്റ്റുചെയ്യാൻ ഡൽഹി പൊലീസ് ഇതുവരെ തയാറായിട്ടില്ല. ജെ.എൻ.യു കാമ്പസിയ ഇരുമ്പുവടികളുമായി എത്തിയ, അൻപതിലധികം പേരടങ്ങുന്ന എ.ബി.വി.പി സംഘത്തിെല പലരുടെയും ചിത്രങ്ങൾ മാധ്യമങ്ങളും വിദ്യാർഥികളും പുറത്തുവിട്ടിരുന്നു. അക്രമത്തിന് […]

ജെഎൻയുവിലെ പ്രതിഷേധം : ആപ്പിൾ, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് കമ്പനികൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജെഎൻയുവിലെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിൾ, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിൾ എന്നീ കമ്പനികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്‌സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജെഎൻയുവിലെ മൂന്ന് പ്രൊഫസർമാരാണ് അക്രമസംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പ്രൊഫസർമാരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ ഡൽഹി പോലീസിൽനിന്നും വിശദീകരണം തേടി. സിസിടിവി ദൃശ്യങ്ങൾക്കായി സർവകലാശാല അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ അധികൃതരിൽനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായില്ലെന്നുമായിരുന്നു […]

ജെ.എൻ.യു ക്യാംമ്പസിൽ നിന്നും മൂവായിരം ഗർഭനിരോധന ഉറകൾ കണ്ടെത്താൻ കഴിഞ്ഞവർക്ക് കാണാതായ നജീബിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല : ബിജെപിക്കെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജെ.എൻ.യു ക്യാംമ്പസിൽ നിന്നും മൂവായിരം ഗർഭനിരോധന ഉറകൾ കണ്ടെത്താൻ കഴിഞ്ഞവർക്ക് കാണാതായ നജീബിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ .ജെഎൻയുവിനെ നിങ്ങൾ വേണ്ടത്ര അപഹസിച്ചോളൂ. ഞങ്ങളെ ദേശവിരുദ്ധരെന്നു വിളിച്ചോളൂ. എന്നാൽ അത് നിങ്ങളുടെ മക്കൾക്ക് ജോലി നേടാൻ സഹായിക്കില്ല. അത് ജീവിതത്തിന് സുരക്ഷിതത്വം നൽകില്ല. അത് നിങ്ങൾക്ക് അടിസ്ഥാന ജീവിതസൗകര്യങ്ങൾ നൽകില്ല. നിങ്ങളുടെ മോഹഭംഗം എന്താണെന്ന് എനിക്കറിയാം’ജെഎൻയുവിൽ പ്രവേശം നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും കനയ്യകുമാർ പറഞ്ഞു. ജെഎൻയു ക്യാംമ്പസിൽ നിന്ന് കാണാതായ നജീബ് എന്ന […]

മുഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു ; ആക്രമിച്ച എബിവിപിക്കാർക്കെതിരെ ഐഷി വധശ്രമത്തിന് പരാതി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മൂഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു. തന്നെ ആക്രമിച്ച എബിവിപിക്കാർക്കെതിരെ വധശ്രമത്തിന് പരാതി നൽകി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. ഒരുവിഭാഗം ആളുകൾ ഗൂഢാലോചന നടത്തി തന്നെ അക്രമിക്കുവാനും കൊല്ലാനും ശ്രമിച്ചുവെന്നാണ് ഐഷി പരാതി നൽകിയിരിക്കുന്നത്. ക്യാമ്പസിന് സമീപത്തെ ബസ് സ്റ്റോപ്പിൽ എബിവിപി പ്രവർത്തകർ പെൺകുട്ടികൾ അടക്കമുള്ള മുഖംമൂടി ധാരികളായവർക്കൊപ്പം സംഘം ചേർന്നിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ തനിക്ക് വിവരം നൽകിയിരുന്നു എന്ന് ഐഷി പരാതിയിൽ പറയുന്നു. തന്നെ അക്രമിച്ചവരിൽ ഭൂരിഭാഗം പേരും […]

ജെ.എൻ.യു സംഘർഷം : വൈസ് ചാൻസലർ ഭീരുവിനെപോലെ പെരുമാറി ; വി.സി രാജിവെക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്കുനേരെ ഞായറാഴ്ച രാത്രി നടന്നത് സംഘടിത ആക്രമണമാണെന്ന് വിദ്യാർഥി യൂണിയൻ. ആക്രമണത്തിന് പിന്നിൽ എ.ബി.വിപിയെന്ന് ആവർത്തിച്ച വിദ്യാർഥികൾ, പൊലീസ് അക്രമികൾക്കൊപ്പമാണ് നിന്നതെന്നും പറഞ്ഞു. വൈസ് ചാൻസലർ ഭീരുവിനെ പോലെ പെരുമാറി. ജെ.എൻ.യുവിലെ ഫീസ് വർധനവ് പിൻവലിക്കലിനെതിരെ മാത്രമല്ല, വി.സി രാജിവെക്കും വരെ സമരം തുടരുമെന്നും യൂണിയൻ വ്യക്തമാക്കി. വി.സി രാജിവെച്ചില്ലെങ്കിൽ പുറത്താക്കാൻ മാനവശേഷി മന്ത്രാലയം തയാറാകണമെന്ന്‌യൂനിയൻ ആവശ്യപ്പെട്ടു. സർവകലാശാലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കിൽ വൈസ് ചാൻസലർ സ്ഥാനം ഒഴിയണമെന്ന് അധ്യാപകരും […]

ജെഎൻയുവിലെ സംഘർഷം ; സംഘപരിവാറിന്റെ ആസൂത്രിത ആക്രമം തന്നെ, വാട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടുകൾ പുറത്ത്

  സ്വന്തം ലേഖകൻ ദില്ലി: ജെഎൻയുവിലെ സംഘർഷം സംഘപരിവാറിന്റെ ആസൂത്രിത ആക്രമം തന്നെ. ആസൂത്രിതമാണെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. അക്രമികൾക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ നിർദ്ദേശിക്കുന്ന സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കൈമാറിയത്. യുണിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ്,ഫ്രണ്ട് ഓഫ് ആർഎസ്എസ് എന്ന ഗ്രൂപ്പിലൂടെയാണ് സന്ദേശങ്ങൾ കൈമാറിയിരിക്കുന്നത്. ജെഎൻയു ക്യാമ്പസിലെ പൊലീസ് സാന്നിധ്യത്തെ കുറിച്ചും , ജെഎൻയുവിന്റെ പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും ഗ്രൂപ്പിൽ പറയുന്നുണ്ട്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ക്യാമ്പസിന് […]