ജാർഖണ്ഡിലും പേരിനൊരു തരി ; നിയമസഭയിൽ ഇടതുപക്ഷത്തിന് ഒരു സീറ്റ്

ജാർഖണ്ഡിലും പേരിനൊരു തരി ; നിയമസഭയിൽ ഇടതുപക്ഷത്തിന് ഒരു സീറ്റ്

 

സ്വന്തം ലേഖകൻ

ജാർഖണ്ഡ്: ഇടതുപക്ഷ നയങ്ങൾക്ക് ജനപിൻന്തുണ അവശേഷിപ്പിച്ച് ജാർഖണ്ഡ് നിയമസഭയിലും കനലൊരു തരി, ഇടതുപക്ഷത്തിന് ഒരു സീറ്റ്. ബഗോഡർ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയ്ക്ക് മുന്നേറ്റം. സി പി ഐ (എം എൽ )എൽ സ്ഥാനർഥിയായി മത്സരിച്ച വിനോദ് കുമാർ സിങ്ങാണ് ഇടതുപക്ഷത്തിന്റെ മാനം കാത്തത്. 2009ലും 2004ലും വിനോദ് കുമാർ സിങ്ങാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്.

കഴിഞ്ഞ തവണ ബി.ജെ.പി ഈ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.ഇപ്പോൾ വിനോദ് കുമാർ സിങ്ങ് ബിജെപിയെ പിന്നിലാക്കിയപ്പോൾ കോൺഗ്രസിന് രണ്ടായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് സി.പി.ഐ, സി.പി.എം, സി.പി.ഐ (എം,എൽ)എൽ, സി.പി.ഐ എംഎൽ(റെഡ് സ്റ്റാർ),എം.സി.സി എന്നീ ഇടതുപക്ഷ പാർട്ടികൾക്ക് സ്വാധീനമുണ്ട്.കർഷകരും തൊഴിലാളികളുമാണ് ഈ പാർട്ടികളുടെ വോട്ട് ബാങ്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് സഖ്യമായി മത്സരിക്കുന്നതിന് ഇടത് പാർട്ടികൾ തമ്മിൽ ചർച്ച കൾ നടത്തിയെങ്കിലും ഫലപ്രദമായില്ല.നാല് സീറ്റുകളിൽ ഇടത് പാർട്ടികൾ പരസ്പരം മത്സരിക്കുകയും ചെയ്തു.ഭവനാധ്പൂർ,മാണ്ടൂ,ബട്കാഗാവ്,ഘിജരി എന്നീ നാല് മണ്ഡലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരസ്പരം മത്സരിക്കുകയും ചെയ്തു.

ബഗോഡർ മണ്ഡലത്തിൽ ഇടത് പക്ഷപാർട്ടിയായ ആൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക് സ്ഥാനാർഥിയും മത്സര രംഗത്തുണ്ടായിരുന്നു. ചില മണ്ഡലങ്ങളിൽ എസ്.യു.സി.ഐ(സി)യും സ്ഥാനാർഥികളെ രംഗത്ത് ഇറക്കിയിരുന്നു.ഇടത് മതേതര ജനാധിപത്യ പാർട്ടികളുടെ ഐക്യത്തെ കുറിച്ച് പറയുന്ന ഇടത് പാർട്ടികൾ ജാർഖണ്ഡ് പോലെ തങ്ങൾക്ക് സ്വധീനമുള്ള സംസ്ഥാനത്ത് സഖ്യമായി മത്സരിച്ചിരുന്നെങ്കിൽ കൂടുതൽ മികച്ച പ്രകടനം നടത്താമായിരുന്നു എന്നാണ് ഇടത് പാർട്ടികളുടെ സംസ്ഥാന ഘടകങ്ങളുടെ വിലയിരുത്തൽ.