ഐപിഎല്‍: ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം; ആര്‍സിബിയെ തകര്‍ത്തത് ആറ് വിക്കറ്റിന്

ഐപിഎല്‍: ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം; ആര്‍സിബിയെ തകര്‍ത്തത് ആറ് വിക്കറ്റിന്

Spread the love

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം.

വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആറ് വിക്കറ്റിനാണ് ചെന്നൈ തകര്‍ത്തത്. ആര്‍സിബി ഉയര്‍ത്തിയ 174 റണ്‍സ് വിജയം സിഎസ്‌കെ അനായാസം മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 15(15), രചിന്‍ രവീന്ദ്ര 37(15) എന്നിവര്‍ മികച്ച തുടക്കം സമ്മാനിച്ചു. അജിങ്ക്യ റഹാനെ 27(19), ഡാരില്‍ മിച്ചല്‍ 22(18) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് നല്ല സംഭാവന നല്‍കി. രവീന്ദ്ര ജഡേജ 25*(17), ശിവം ദൂബെ 34*(28) എന്നിവര്‍ പുറത്താകാതെ നിന്നതോടെ എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ വിജയലക്ഷ്യം മറികടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് 35(23), വിരാട് കോഹ്ലി 21(20) എന്നിവര്‍ മെച്ചപ്പെട്ട തുടക്കം നല്‍കിയെങ്കിലും ഡുപ്ലെസിസിന് പിന്നാലെ രജത് പാട്ടിദാര്‍ 0(3), ഗ്ലെന്‍ മാക്‌സ്‌വെല്‍ 0(1) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ ഒന്ന് പരുങ്ങി.

പിന്നീട് കോഹ്ലി, കാമറൂണ്‍ ഗ്രീന്‍ 18(22) എന്നവര്‍ കൂടി മടങ്ങിയതോടെ 78ന് അഞ്ച് എന്ന നിലയില്‍ തകര്‍ച്ചയിലേക്ക് വീണു. ആറാം വിക്കറ്റില്‍ ദിനേശ് കാര്‍ത്തിക് 38*(26), അനുജ് റാവത്ത് 48(25) എന്നിവര്‍ നടത്തിയ മികച്ച പ്രകടനമാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുര്‍ റഹ്മാനാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്.