റഷ്യൻ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം; 50ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; ആക്രമണം നടന്നത് സംഗീത പരിപാടി നടന്ന ഹാളില്‍; യുക്രൈന് ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്

റഷ്യൻ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം; 50ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; ആക്രമണം നടന്നത് സംഗീത പരിപാടി നടന്ന ഹാളില്‍; യുക്രൈന് ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്

മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയില്‍ നടന്ന വെടിവയ്പില്‍ 50ഓളം പേർ മരിച്ചതായി റിപ്പോർട്ട്.

ഇന്നലെ രാത്രി ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന സംഗീത പരിപാടിക്കിടെ ഹാളിലേക്ക് അതിക്രമിച്ചു കയറിയ അഞ്ചു അക്രമികള്‍ വെടിയുതിർക്കുകയായിരുന്നു.

ഹാളില്‍ രണ്ടു സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോർട്ടുണ്ട്. ഹാളിന്റെ റൂഫിനു തീപിടിച്ചു. തീ അണയ്ക്കാൻ ഹെലികോപ്റ്ററുകള്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

100ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. അക്രമികളെ ഉടൻ പിടികൂടുമെന്ന് റഷ്യൻ സൈന്യം അറിയിച്ചു.