യു.എ.ഇ.യിലെ കോടതിവിധികൾ ഇനി ഇന്ത്യയിലും ബാധകം : ഇന്ത്യൻ സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി

യു.എ.ഇ.യിലെ കോടതിവിധികൾ ഇനി ഇന്ത്യയിലും ബാധകം : ഇന്ത്യൻ സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി

Spread the love

 

സ്വന്തം ലേഖകൻ

ദുബായ്: യു.എ.ഇ.യിലെ കോടതിവിധികൾ ഇനി ഇന്ത്യയിലും ഇന്ത്യൻ സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി. യു.എ.ഇയിൽ പണമിടപാടുകൾ നടത്തി കേസിൽ പെടുമ്പോൾ ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന പ്രവാസികൾ കരുതിയിരിക്കുക. പണമിടപാട് കേസുകളിൽ ഉൾപ്പെടെ സിവിൽ വ്യവഹാരങ്ങളിൽ പ്രതിസ്ഥാനത്തുള്ള പ്രവാസികൾ നാട്ടിലെത്തിയാലും യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടിൽ നടപ്പാകും. ഇതുസംബന്ധിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി.

യു.എ.ഇ.യുടെ അബുദാബിയിലെ ഫെഡറൽ സുപ്രീംകോടതി, ഷാർജ,അജ്മാൻ, ഉമൽഖുവെയിൻ, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറൽ, അപ്പീൽ കോടതികൾ,അബുദാബി സിവിൽ കോടതി, ദുബായ് കോടതികൾ, അബുദാബി ഗ്ലോബൽ മാർക്കറ്റ് കോടതി, റാസൽ ഖൈമ കോടതി, ദുബായ് ഇന്റർനാഷണൽ ഫിനാൻസ് സെന്റർ കോടതികൾ എന്നിവ പുറപ്പെടുവിക്കുന്ന വിധികളാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ സിവിൽ പ്രൊസീജിയർ കോഡിലെ 44 എ വകുപ്പിലെ വിശദീകരണം ഒന്ന് പ്രകാരമാണ് കേന്ദ്രസർക്കാർ യു.എ.ഇ.യിലെ വിവിധ കോടതികളെ പരസ്പര വിനിമയ പ്രദേശത്തുള്ള കോടതികളായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്ര നിയമകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നതോടെ ബാങ്ക് ലോൺ തിരിച്ചടയ്ക്കാതെയും വ്യവഹാരങ്ങൾ നടത്തി നാട്ടിലേക്ക് മുങ്ങിയവരേയും ഇന്ത്യയിൽ നിന്നു തന്നെ കണ്ടെത്തി ശിക്ഷിക്കാൻ വഴിയൊരുങ്ങും.

ഇനി മുതൽ യു.എ.ഇയിലെ കോടതികളുടെ ഇത്തരം വിധികൾ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക. നേരത്തെ യു.എ.ഇ.യിലെ സിവിൽ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. സിവിൽ കേസുകളിൽ മാത്രമാണ് ഈ വിധികൾ ബാധകം.