ചായ കുടിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ ഏത് കുറ്റകൃത്യം ചെയ്യുമ്പോഴാണ് അലനും താഹയും അറസ്റ്റ് ചെയ്യപ്പെട്ടത് എന്ന് വെളിപ്പെടുത്താൻ ഉള്ള ധാർമ്മിക ബോധം അങ്ങേയ്ക്കില്ലേ : മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.ആർ മീര

ചായ കുടിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ ഏത് കുറ്റകൃത്യം ചെയ്യുമ്പോഴാണ് അലനും താഹയും അറസ്റ്റ് ചെയ്യപ്പെട്ടത് എന്ന് വെളിപ്പെടുത്താൻ ഉള്ള ധാർമ്മിക ബോധം അങ്ങേയ്ക്കില്ലേ : മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.ആർ മീര

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : ചായ കുടിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ ഏത് കുറ്റകൃത്യം ചെയ്യുമ്പോഴാണ് അലനും താഹയും കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്താൻ ഉള്ള ധാർമ്മിക ബോധം മുഖ്യമന്ത്രിയ്ക്കില്ലേ…? മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.ആർ മീര. കോഴിക്കോട് വച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെ മാതാപിതാക്കളെ കണ്ടുവെന്നും ജനാധിപത്യാവകാശങ്ങൾ ഒരു മിഥ്യയാണ് എന്ന് ഓർമ്മിക്കാൻ അവരുടെ കണ്ണുകളിൽ ഒരിക്കലൊന്നു നോക്കിയാൽ മതിയെന്നും കെ.ആർ.മീര ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ ഫലമായി ജെ.എൻ.യുവിലെ ചെറുപ്പക്കാർ ആക്രമിച്ച സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യപ്പെടാത്തതിൽ ഒന്നു പ്രതിഷേധിക്കാൻ വേണ്ടിയെങ്കിലും അങ്ങേയ്ക്കു ധാർമിക ബാധ്യതയില്ലേ എന്ന് കേരള മുഖ്യമന്ത്രിയോടായി കെ.ആർ.മീര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.ആർ മീരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോഴിക്കോട്ട് കൂട്ടുകാരെയും വായനക്കാരെയും കണ്ടതിന്റെ ആനന്ദത്തിൽ ആറാടി നടക്കുമ്പോഴാണ് അലന്റെ മാതാപിതാക്കളെ ദീദി ദാമോദരൻ പരിചയപ്പെടുത്തിയത്.

ഊതി വീർപ്പിച്ച ബലൂണിൽ ആഞ്ഞൊരു കത്തി മുന തറച്ചതുപോലെയായിരുന്നു അത്.

നമുക്കുണ്ട് എന്നു നാം വിശ്വസിക്കുന്ന ജനാധിപത്യാവകാശങ്ങൾ ഒരു മിഥ്യയാണ് എന്ന് ഓർമ്മിക്കാൻ അവരുടെ കണ്ണുകളിൽ ഒരിക്കലൊന്നു നോക്കിയാൽ മതി.

കരിഞ്ഞു പോയ കണ്ണുകൾ.

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്‌ബോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താൻ

ജെ.എൻ.യുവിലെ ചെറുപ്പക്കാർ ആക്രമിക്കപ്പെട്ടു പത്തു ദിവസം കഴിഞ്ഞിട്ടും ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതിൽ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാൻ വേണ്ടിയെങ്കിലും

അങ്ങയ്ക്കു ധാർമിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ?