അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുത്തനെ ഉയർന്നു; രൂപയുടെ മൂല്യത്തിൽ ഇടിവ്

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുത്തനെ ഉയർന്നു; രൂപയുടെ മൂല്യത്തിൽ ഇടിവ്

 

സ്വന്തം ലേഖകൻ

റിയാദ് : അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുത്തനെ ഉയർന്നു. ഇതിനെത്തുടർന്ന് രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 71.12 എന്ന നിലയിലെത്തി. തെക്ക് പടിഞ്ഞാറൻ ലിബിയയിലെ ചില എണ്ണപ്പാടങ്ങൾ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തിലധികം ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖലീഫ ഹഫ്താറിനോട് വിശ്വസ്തരായ സൈന്യം പൈപ്പ് ലൈൻ അടച്ചതോടെയാണ് എണ്ണപ്പാടങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാൻ തുടങ്ങിയത്. ഇതോടെ ഉത്പാദനം കുറയുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്ബ് ഇറാൻ-അമേരിക്ക പ്രതിസന്ധിയെ തുടർന്ന് എണ്ണവിലയും സ്വർണവിലയും അന്താരാഷ്ട്രവിപണിയിൽ കുത്തനെ ഉയർന്നിരുന്നു