ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ശ്രേയസ് അയ്യർക്ക് വീണ്ടും ഫിഫ്റ്റി;പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ശ്രേയസ് അയ്യർക്ക് വീണ്ടും ഫിഫ്റ്റി;പരമ്പര തൂത്തുവാരി ഇന്ത്യ

Spread the love

ധ​രം​ശാ​ല: ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പ​ര​മ്പ​ര നേ​ര​ത്തെ ത​ന്നെ സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ക്കെ​തി​രേ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 146 റ​ണ്‍സാ​ണ് നേ​ടി​യ​ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ബോൾ ബാക്കി നിൽക്കെ 6 വിക്കറ്റിന് വിജയം കരസ്ഥമാക്കി. ഈ മത്സരവും ജയിച്ചതോടെ ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി.

ശ്രേയസ് അയ്യരുടെ ഉഗ്രൻ പ്രകടനമാണ് ഇന്ത്യയെ നല്ലൊരു വിജയത്തിലേക്ക് എത്തിച്ചത്. ശ്രേയസ് അയ്യർ 45 പന്തുകളിൽ 73 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 15 പന്തിൽ 22 റൺസ് നേടിയ ജഡേജ അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കി. ദീപക് ഹൂഡ 16 പന്തിൽ 21 റൺസും സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങി 12 പന്തിൽ 18 റൺസുമാണ് നേടിയത്.

നേരത്തെ, വ​ന്‍ ത​ക​ര്‍ച്ച​യെ മു​ന്നി​ല്‍ക്ക​ണ്ട ശ്രീ​ല​ങ്ക​യെ നാ​യ​ക​ന്‍ ദ​സു​ന്‍ ഷ​ണ​ക​യു​ടെ പ്ര​ക​ട​ന​മാ​ണ് (74*) ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്. ആ​ദ്യ ര​ണ്ട് മ​ത്സ​ര​വും ജ​യി​ച്ച് നേ​ര​ത്തെ ഇ​ന്ത്യ പ​ര​മ്പ​ര ഉ​റ​പ്പി​ച്ചി​രു​ന്നു. മൂ​ന്നാം മ​ത്സ​ര​ത്തി​ലും ജ​യി​ക്കാ​നാ​യാ​ല്‍ തു​ട​ര്‍ച്ച​യാ​യ 12ാം ടി20 ​ജ​യ​മെ​ന്ന ലോ​ക റെ​ക്കോ​ഡാ​ണ് ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി​ച്ചി​ലെ ബാ​റ്റി​ങ് അ​നു​കൂ​ല ഘ​ട​കം പ്ര​തീ​ക്ഷി​ച്ച് ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത ശ്രീ​ല​ങ്ക​ന്‍ നാ​യ​ക​ന്‍ ദ​സു​ണ്‍ ഷ​ണ​ക​യ്ക്ക് പി​ഴ​ച്ചു. ആ​ദ്യ ഓ​വ​റി​ല്‍ത്ത​ന്നെ ശ്രീ​ല​ങ്ക​യ്ക്ക് തി​രി​ച്ച​ടി നേ​രി​ട്ടു. ഓ​പ്പ​ണ​ര്‍ ധ​നു​ഷ്‌​ക​ത ഗു​ണ​തി​ല​ക​യെ ഗോ​ള്‍ഡ​ന്‍ ഡെ​ക്കാ​യി മു​ഹ​മ്മ​ദ് സി​റാ​ജാ​ണ് പു​റ​ത്താ​ക്കി​യ​ത്. തൊ​ട്ട​ടു​ത്ത ഓ​വ​റി​ല്‍ അ​പ​ക​ട​കാ​രി​യാ​യ പ​തും നി​സ​ങ്ക​യെ (10 പ​ന്തി​ല്‍ 1) ആ​വേ​ഷ് ഖാ​ന്‍ പു​റ​ത്താ​ക്കി.

വ​ലി​യ ഷോ​ട്ടി​ന് ശ്ര​മി​ച്ച നി​സ​ങ്ക​യു​ടെ ടോ​പ് എ​ഡ്ജി​ല്‍ കൊ​ണ്ട് ഉ​യ​ര്‍ന്ന പ​ന്തി​നെ വെ​ങ്ക​ടേ​ഷ് അ​യ്യ​ര്‍ മ​നോ​ഹ​ര​മാ​യി കൈ​യി​ലൊ​തു​ക്കി. അ​ധി​കം വൈ​കാ​തെ ച​രി​ത് അ​സ​ല​ങ്ക​യും (6 പ​ന്തി​ല്‍ 4) ആ​വേ​ഷ് ഖാ​ന് മു​ന്നി​ല്‍ വീ​ണു. ഇ​തോ​ടെ ഒ​രു ഘ​ട്ട​ത്തി​ല്‍ നാ​ല് ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 11 റ​ണ്‍സെ​ന്ന വ​ന്‍ ത​ക​ര്‍ച്ച​യി​ലേ​ക്ക് ശ്രീ​ല​ങ്ക​യെ​ത്തി.

ജ​നി​ത് ലി​യാ​ങ്ക​യെ (9) ര​വി ബി​ഷ്നോ​യ് ക്ലീ​ന്‍ ബൗ​ള്‍ഡാ​ക്കി​യ​പ്പോ​ള്‍ നേ​രി​യ ചെ​റു​ത്ത് നി​ല്‍പ്പി​ന് ശേ​ഷം ദി​നേ​ഷ് ച​ണ്ഡി​മാ​ലും (25) പു​റ​ത്താ​യി. 27 പ​ന്ത് നേ​രി​ട്ട് നി​ല​യു​റ​പ്പി​ച്ച് വ​ന്ന ച​ണ്ഡി​മാ​ലി​നെ ഹ​ര്‍ഷ​ല്‍ പ​ട്ടേ​ലാ​ണ് പു​റ​ത്താ​ക്കി​യ​ത്. വ​ന്‍ ത​ക​ര്‍ച്ച​യെ മു​ന്നി​ല്‍ക്ക​ണ്ട ശ്രീ​ല​ങ്ക​യെ നാ​യ​ക​ന്‍ ദ​സു​ന്‍ ഷ​ണ​ക​യാ​ണ് കൈ​പി​ടി​ച്ചു​യ​ര്‍ത്തി​യ​ത്.