തിടനാട് മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രിയും തിരുവുത്സവവും 2022 മാർച്ച്‌ ഒന്ന് മുതൽ; തൃക്കൊടിയേറ്റ്  ഒന്നാം തീയതി രാവിലെ ഒൻപത് മണിക്ക്

തിടനാട് മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രിയും തിരുവുത്സവവും 2022 മാർച്ച്‌ ഒന്ന് മുതൽ; തൃക്കൊടിയേറ്റ് ഒന്നാം തീയതി രാവിലെ ഒൻപത് മണിക്ക്

Spread the love

തിടനാട്: തിടനാട് മഹാദേവ ക്ഷേത്രത്തിലെ ശ്രീമഹാദേവന്റെയും ശ്രീകൃഷ്ണ സ്വാമിയുടെയും ശ്രീ നരസിംഹസ്വാമിയുടെയും ഈ വർഷത്തെ തിരുവുത്സവത്തിന് 2022 മാർച്ച്‌ ഒന്നിന് രാവിലെ ഒൻപത് മണിയോടെ കൊടിയേറും .

തുടർന്ന് മാർച്ച്‌ 6 രാവിലെ 10.30 ന് മഹാദേവന്റെ നടയിലും മാർച്ച്‌ 7 രാവിലെ 10.30 ന് ശ്രീകൃഷ്ണ സ്വാമിയുടെയും ശ്രീ നരസിംഹസ്വാമിയുടെയും നടയിൽ ഉത്സവബലി നടക്കും.

മാർച്ച്‌ 9 ഞായറാഴ്ച വൈകിട്ട് 9.30 ന് പള്ളിവേട്ട നടക്കും.തുടർന്ന് മാർച്ച്‌ 10 ന് വൈകിട്ട് 6 നും 7 നും ഇടയിൽ ക്ഷേത്രമതിലിനകത്തുള്ള ക്ഷേത്ര കുളത്തിൽ തിരുആറാട്ട് നടക്കും. വൈകിട്ട് 10 ന് തിരുവുത്സവത്തിന് സമാപ്തി കുറിച്ച് കൊടിയിറങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group