video
play-sharp-fill

ഇന്ത്യയുടെ ആയുധ ശേഷി അറിഞ്ഞാൽ പാകിസ്ഥാൻ വിറയ്ക്കും: ഒരു മിസൈൽ തൊടുത്താൽ സെക്കന്റുകൾക്കും പാകിസ്ഥാൻ തകർന്നടിയും: ഇന്ത്യയുടെ പ്രഹര ശേഷി ലോകത്ത് നാലാമത്

ഇന്ത്യയുടെ ആയുധ ശേഷി അറിഞ്ഞാൽ പാകിസ്ഥാൻ വിറയ്ക്കും: ഒരു മിസൈൽ തൊടുത്താൽ സെക്കന്റുകൾക്കും പാകിസ്ഥാൻ തകർന്നടിയും: ഇന്ത്യയുടെ പ്രഹര ശേഷി ലോകത്ത് നാലാമത്

Spread the love

ഡൽഹി: ഡ്രോണ്‍… വെറും ഡ്രോണല്ല… നിശബ്ദമായി എവിടെയും ഏത് തരം ഭൂപ്രദേശത്തും പറന്നിറങ്ങാന്‍ ശേഷിയുള്ള പ്രെഡേറ്റര്‍ ഡ്രോണ്‍… കിലോമീറ്ററുകളോളം ദൂരപരിധിയുള്ള ഗ്രൗണ്ട് അറ്റാക്ക് മിസൈലുകളുള്ള യുദ്ധ വിമാനങ്ങള്‍… ഇവയെ പാകിസ്ഥാന്‍ ഭയക്കും.
കാരണം ഇന്ത്യയോട് മുട്ടാന്‍ പോന്ന ആയുധശേഖരമോ ശേഷിയോ പാകിസ്ഥാനില്ലെന്നതു തന്നെ… ഇന്ത്യന്‍ ശക്തി അവിടെയും അവസാനിക്കുന്നില്ല.. പാകിസ്ഥാനെ തരിപ്പണമാക്കാന്‍ അതിര്‍ത്തി കടക്കേണ്ട ആവശ്യം പോലുമില്ല ഇന്ത്യന്‍ ആര്‍മിക്ക്…

രാജ്യാന്തര സൈനിക ശേഷിയില്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട പാകിസ്ഥാന് ഉഗ്രശേഷിയോടെ നാലാം സ്ഥാനത്ത് ശക്തരായി തുടരുന്ന ഇന്ത്യയെ നേരിടുക പ്രയാസമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.. പതിനാലു ലക്ഷത്തിലധികമാണ് ഇന്ത്യയുടെ സജീവ സൈനികര്‍ പാകിസ്ഥാനില്‍ ഇത് ആറലക്ഷം മാത്രമാണ് എന്നോര്‍ക്കണം. പതിനൊന്ന് ലക്ഷത്തിലധികം റിസര്‍വ് സൈനികരും 25 ലക്ഷത്തിലധികം അര്‍ധസൈനിക വിഭാഗമുള്ള നമ്മുടെ രാജ്യത്തിന് പാകിസ്ഥാന് ഒരു എതിരാളി തന്നെയല്ല…

ടി 90 ഭീഷ്മ, അര്‍ജുന്‍ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, പീരങ്കിരള്‍, റോക്കറ്റ് പ്രൊജക്ടറുകള്‍ പാകിസ്ഥാന്‍ താങ്ങില്ല… ഇന്ത്യന്‍ കരസേനയാണ് ഇന്ത്യന്‍ പ്രതിരോധത്തിന്റെ പ്രധാന ശക്തി.. ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന നാഴികക്കല്ലായി റാഫേല്‍ വിമാനങ്ങള്‍.. 36 റാഫേലുകള്‍ അംബാലയിലെയും ഹാശിമാരയിലെയും വ്യോമതാവളങ്ങളില്‍ സുസജ്ജമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശീയമായി നിര്‍മിച്ച തേജസ് എംകെ വിമാനങ്ങള്‍ തൊട്ടുപിന്നിലുണ്ട്. തീര്‍ന്നില്ല സു -30എംകെഐ വിമാനങ്ങള്‍ നവീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.. ഇനിയും കരുത്ത് ഇരട്ടിയാക്കാന്‍ 293 യുദ്ധക്കപ്പലുകളുള്ള നാവികസേന കഴിഞ്ഞദിവസം ശക്തിയെന്തെന്ന് പാകിസ്ഥാന് കാട്ടികൊടുത്തിരുന്നു.

ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് വിക്രാന്ത്, 18 അന്തര്‍വാഹിനികള്‍… വിമാനവാഹിനിക്കപ്പലുകളോ ഡിസ്‌ട്രോയറുകളോ ഇല്ലാത്ത പാകിസ്ഥാന് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് ഇന്ത്യ… ആണവശേഖരം വേറെയും. കര, വ്യോമ, നാവിക ശക്തി മാത്രമല്ല.. ആണവ, സൈബര്‍, ബഹിരാകാശ മേഖലയിലും പാകിസ്ഥാന് ഊഹിക്കാവുന്നതിലും അതിശക്തമാണ് ഇന്ത്യ…