ഉപ്പ് തൊട്ട് കർപ്പൂരത്തിന് വരെ വില കൂടി : ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടാതെ മാർഗമില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ

ഉപ്പ് തൊട്ട് കർപ്പൂരത്തിന് വരെ വില കൂടി : ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടാതെ മാർഗമില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ

Spread the love

കോട്ടയം : പച്ചക്കറികളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വിലവർദ്ധനവ് ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി ആയിട്ടുണ്ടെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ. വില വർദ്ധനവ് തടയാൻ സർക്കാർ വിപണിയിൽ അടിയന്തരമായി ഇടപെടണമെന്നും ഹോർട്ടികോർപ്പുവഴി സവാള അടമുള്ള പച്ചക്കറികൾ ന്യായവിലയ്ക്ക് ലഭ്യമാക്കണമെന്ന് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാർക്കറ്റിൽ സവാളക്ഷാമം ഉണ്ടാക്കി വിലവർദ്ധിപ്പിച്ചത് ഇടനിലക്കാരാണ്. ഇടനിലക്കാരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്ന്‌ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും  പറഞ്ഞു