play-sharp-fill

കോട്ടയത്തെ ഭക്ഷണം അത്ര മോശമോ? മോശം ഭക്ഷണത്തിന് ഈ വർഷം പിഴ ആയി ഈടാക്കിയത് 12 ലക്ഷം രൂപ

സ്വന്തം ലേഖകൻ കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ഹോട്ടലുകളില്‍ മോശം ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 31.29 ലക്ഷം രൂപ. ഹോട്ടല്‍ ഭക്ഷണം കഴിച്ചുണ്ടായ മരണത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയ നടപ്പു സാമ്പത്തിക വര്‍ഷമാണ് ഏറ്റവു കൂടുതല്‍ പിഴ ലഭിച്ചത്. 2016 മുതല്‍ 2022-23 വരെയുള്ള പരിശോധനയുടെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജില്ലയിലെ ഒമ്പത് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക പിഴയീടാക്കാനായത്. കൊവിഡ് സമയത്താണ് ഏറ്റവും കുറവ് പരിശോധന നടന്നത്. എന്നാല്‍ […]

ഉപ്പ് തൊട്ട് കർപ്പൂരത്തിന് വരെ വില കൂടി : ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടാതെ മാർഗമില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ

  കോട്ടയം : പച്ചക്കറികളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വിലവർദ്ധനവ് ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി ആയിട്ടുണ്ടെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ. വില വർദ്ധനവ് തടയാൻ സർക്കാർ വിപണിയിൽ അടിയന്തരമായി ഇടപെടണമെന്നും ഹോർട്ടികോർപ്പുവഴി സവാള അടമുള്ള പച്ചക്കറികൾ ന്യായവിലയ്ക്ക് ലഭ്യമാക്കണമെന്ന് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാർക്കറ്റിൽ സവാളക്ഷാമം ഉണ്ടാക്കി വിലവർദ്ധിപ്പിച്ചത് ഇടനിലക്കാരാണ്. ഇടനിലക്കാരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്ന്‌ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും  പറഞ്ഞു