ഹണിട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍; യുവാക്കളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നും; വിവാഹ വെബ്‌സൈറ്റുകള്‍ക്കൊപ്പം വളരുന്ന ഹണിട്രാപ്പ് സംഘങ്ങള്‍

സ്വന്തം ലേഖകന്‍ ബാംഗ്ലൂര്‍: ഹണിട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി ബാംഗ്ലൂരില്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന കവിതയാണ് അറസ്റ്റിലായത്. മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ നിന്ന് ഫോണ്‍നമ്പര്‍ ശേഖരിച്ചാണ് കവിത യുവാക്കളെ വിളിച്ചിരുന്നത്. വിവാഹ താല്‍പര്യം അറിയിക്കുന്ന യുവാക്കളുമായി കവിത ബന്ധം സ്ഥാപിക്കും. യുവതിയുടെ തന്ത്രത്തില്‍ വീഴുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് യുവതിയുടെ രീതി. പണം നല്‍കിയില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി […]

ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ കേരളത്തിലും സജീവം; കോട്ടയത്തും തൃശൂരുമടക്കം നിരവധി കേസുകള്‍; ഭീഷണിയെത്തുടര്‍ന്ന് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു; എസ് ബി ഐ അടക്കമുള്ള പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് വായ്പ നല്‍കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് അരങ്ങേറുന്നത് കൊടുംചതി; അറിയാതെ പോകരുത് ഈ പുതിയ തട്ടിപ്പ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് കാലത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ തട്ടിപ്പാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള വായ്പ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ തട്ടിപ്പിനിരയാവുന്നത് നിരവധി ആളുകളാണ്. ഫെയ്സ് ബുക്ക് വഴിയാണ് കൂടുതലും തട്ടിപ്പ്, ഫെയ്സ് ബുക്ക് ഓപ്പൺ ചെയ്താൽ ഇത്തരം ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള ബ്ലേഡ് കമ്പനിയുടെ പരസ്യം കാണാം. ക്ലിക്ക് ചെയ്യുന്നതോടെ ലോൺ ആപ്ളിക്കേഷൻ ഫോം ലഭിക്കും ,ഇത് പൂരിപ്പിച്ചാലുടൻ പണം ലഭിക്കും എന്ന് പറഞ്ഞ് സർവീസ് ചാർജ് ഈടാക്കും .തുടർന്ന് 5000 രൂപ ലോൺ നല്കിയാൽ പത്ത് ദിവസത്തിനകം 10000 രൂപ തിരിച്ചടയ്ക്കണം […]