വളര്‍ത്തു പക്ഷികളുടെ മാംസം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രതയില്‍; പക്ഷിപ്പനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

വളര്‍ത്തു പക്ഷികളുടെ മാംസം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രതയില്‍; പക്ഷിപ്പനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

തേർഡ് ഐ ബ്യൂറോ

കോട്ടയം : ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കർശന ജാഗ്രതാ നിർദ്ദേശമാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ നൽകിയിരിക്കുന്നത്. പക്ഷികളിൽ പക്ഷികളിലേക്ക് രോഗം പടരുന്നത് സ്രവങ്ങളിലൂടെയാണ്. രോഗാണു സാന്നിദ്ധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് രോഗം വേഗം പടരും

പക്ഷിപ്പനി വരാതിരിയ്ക്കാൻ പ്രധാനമായും ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

* രോഗം സ്ഥിരീകരിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്‌ബോൾ കൈയ്യുറയും മാസ്‌കും ധരിയ്ക്കണം.

* പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യവിദഗ്ധരുമായി ബന്ധപെടുക.

* നിരീക്ഷണ മേഖലയിൽ പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്

* കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.

* നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക

* വ്യക്തിശുചിത്വത്തോടൊപ്പും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

* ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാം.

* പകുതി വേവിച്ച മുട്ടകൾ ഉദാഹരണത്തിന് ബുൾസ്‌ഐ പോലുള്ളവ കഴിയ്ക്കരുത്

* പകുതി വേവിച്ച മാംസവും ഒരിയ്ക്കലും ഭക്ഷിക്കരുത്

* രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത്.

മനുഷ്യരിലേക്ക് പകരുന്നത്

രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരലേക്കെത്തുന്നത്.

പക്ഷികളിലെ രോഗലക്ഷണങ്ങൾ

മന്ദത, വിശപ്പില്ലായ്മ, വയറിളക്കം, തൂവൽ കൊഴിയുക, ചലനങ്ങൾക്ക് ബുദ്ധിമുട്ട്, മുട്ടകളുടെ എണ്ണം കുറയുക, കട്ടികുറഞ്ഞ തോടുള്ള മുട്ടകൾ, ശരീരത്തിലും കൊക്ക്, പൂവ് എന്നിവയിലും നീലനിറം, മൂക്കിലൂടെയുള്ള രക്തസ്രാവം, ശ്വാസതടസ്സം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.

മനുഷ്യരെ ബാധിച്ചാലുള്ള ലക്ഷണങ്ങൾ

സാധാരണ ഇൻഫ്‌ളുവൻസ വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തന്നെയാണ് ഇവിടെയും ഉണ്ടാവുക. പനി, ജലദോഷം, തലവേദന, ഛർദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങൾക്കിടയാക്കാൻ ഈ വൈറസുകൾ ഇടയാക്കും.

ചികിത്സ

രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ടുള്ള ചികിത്സ ആവശ്യമാണ്. ഒസൽട്ടാമിവിർ എന്ന ആന്റി വൈറൽ മരുന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നതിന് എതിരെ നൽകുന്നത്. ഇത് രോഗം ഗുരുതരമാവുന്നത് കുറയ്ക്കാൻ സഹായിക്കും. പക്ഷിപ്പനിക്കുള്ള പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. സാധാരണ ഇൻഫവൻസയ്ക്ക് ഉപയോഗിക്കുന്ന വാക്‌സിൻ എച്ച്5എൻ1 ന് പ്രതിരോധം നൽകില്ല.

 

രോഗം ബാധിക്കാൻ സാധ്യത കൂടുതലുള്ള ഹൈ റിസ്‌ക് ഗ്രൂപ്പ് ഇവരാണ്

1. പക്ഷികളുമായി ധാരാളമായി ഇടപെടുന്ന കർഷകർ
2. പക്ഷി ഫാമുകളിലെ ജോലിക്കാർ, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ
3.ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവർ
4.പക്ഷിവളർത്തലിൽ താത്പര്യം ഉള്ളവർ
5.പക്ഷി കാഷ്ഠം (വളത്തിനായി) കൈകാര്യം ചെയ്യുന്നവർ
6.പക്ഷിപ്പനി ബാധിച്ച പക്ഷികളെ കൊല്ലുവാൻ നിയോഗിക്കപ്പെടുന്ന സംഘാംഗങ്ങൾ
7.പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിലെ ആളുകൾ