വാട്സപ്പിൽ വരുന്ന വീഡിയോ കോളിലെത്തുക നഗ്നയായ സ്ത്രീ: രണ്ടു സെക്കൻഡ് സ്ത്രീയെ നോക്കിയാൽ പോകുക പോക്കറ്റിലുള്ള കാശ് : അശ്ലീല വീഡിയോയിലൂടെ ലക്ഷങ്ങൾ തട്ടുന്ന സംഘം കേരളത്തിലും

വാട്സപ്പിൽ വരുന്ന വീഡിയോ കോളിലെത്തുക നഗ്നയായ സ്ത്രീ: രണ്ടു സെക്കൻഡ് സ്ത്രീയെ നോക്കിയാൽ പോകുക പോക്കറ്റിലുള്ള കാശ് : അശ്ലീല വീഡിയോയിലൂടെ ലക്ഷങ്ങൾ തട്ടുന്ന സംഘം കേരളത്തിലും

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: വാട്സ് അപ്പിൽ എത്തുന്ന വീഡിയോ കോളിൽ മറു തലയ്ക്കൽ ഉണ്ടാകുക നഗ്നയായ സ്ത്രീ. വീഡിയോ കോൾ ഓൺ ചെയ്ത് രണ്ടു സെക്കൻഡ് നോക്കിയാൽ പോകുക പോക്കറ്റിലും അക്കൗണ്ടിലും ഉള്ള പണം. സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി – ലൈംഗിക മാഫിയ സംഘത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വാട്സാപ്പില്‍ വരുന്ന അപരിചിതരുടെ വീഡിയോ കോളുകള്‍ കെണിയാകുമെന്നും , ഇത് എടുക്കരുതെന്നുമാണ് പൊലീസും സൈബർ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത്. അപരിചിതരുടെയെന്നല്ല, അനുമതിയില്ലാതെ വരുന്ന വീഡിയോ കോള്‍ പോലും എടുക്കരുതെന്നാണ് നിര്‍ദ്ദേശം. ഐ.പി. വിലാസം പോലും ചോരാതെ തട്ടിപ്പുകാർ നടത്തുന്ന ഇടപെടലായതിനാൽ തന്നെ ബ്ലാക് മെയിലിംഗിന് പുതിയ തലം നല്‍കുന്ന തട്ടിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇത്തരം വിളികളില്‍ പെട്ടുപോകാതെ ഇരിക്കാനുള്ള വിവേകവും ജാഗ്രതയുമാണ് വേണ്ടതെന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 സെക്കന്‍ഡ് സമയം വീഡിയോ കോളില്‍ കിട്ടിയാല്‍ പോലും തട്ടിപ്പുകാര്‍ ചതിയില്‍ വീഴ്‌ത്തും. വീഡിയോ എടുക്കുന്ന നിമിഷമോ, അതല്ലായെങ്കില്‍ തൊട്ടടുത്ത നിമിഷമോ വിളിക്കുന്ന സ്ത്രീ നഗ്‌നയായി മാറും. ഫോണ്‍ കട്ട് ചെയ്ത് പോയാലും രക്ഷയില്ല. അടുത്ത ദിവസം പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശം വരും. നഗ്നമായ വീഡിയോയും ഫോട്ടോയോ സഹിതമാകും ഇത്.

ഭീഷണി സന്ദേശത്തിന്റെയൊപ്പം വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ടോ അതല്ലായെങ്കില്‍ ലഘു വീഡിയോ ആകും അയച്ചു നല്‍കുക. വീഡിയോ കോളിലൂടെ നഗ്‌നത വീക്ഷിക്കുന്ന തരത്തിലായിരിക്കുമിത്. വീഡിയോ സമൂഹ മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അതല്ലായെങ്കില്‍ പണം വേണമെന്നും ആകും ആവശ്യം. ഇതില്‍ തീര്‍ത്തും പെട്ടുപോകും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ എങ്ങും സജീവമാണ്.

ആദ്യം ചെറിയ ഭീഷണി. അതില്‍ വീണില്ലെങ്കില്‍ ഭീഷണിയുടെ സ്വഭാവം മാറും. യു ട്യൂബ് ചാനലില്‍ വീഡിയോ ഇട്ട ശേഷം ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു നല്‍കും. ഇതിന്റെ ലിങ്ക് സമൂഹ മാധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുമെന്ന് ഭീഷണി എത്തും. ഇതോടെ തട്ടിപ്പുകാരുടെ ആവശ്യം അംഗീകരിച്ച്‌ തുക കൊടുക്കും. അവിടെ തീരില്ല പ്രശ്‌നം.

പിന്നെയും പണം ചോദിക്കുമ്പോഴാണ് പരാതിയുമായി വരാന്‍ ആളുകള്‍ തയ്യാറാകുന്നതു പോലും. വിദേശ നമ്പറുകളില്‍ നിന്നും ഇന്ത്യക്ക് അകത്തുതന്നെയുള്ള മൊബൈല്‍ നമ്പറുകളില്‍ നിന്നും വാട്സാപ്പില്‍ ഇത്തരത്തില്‍ തട്ടിപ്പുകാരുടെ വിളികള്‍ വരുന്നുണ്ട്. പത്തോളം പരാതി എറണാകുളം റൂറല്‍ ജില്ലയില്‍ തന്നെ കിട്ടിയിട്ടുണ്ട്. 25 പേരെങ്കിലും ഈ വിവരം വിളിച്ച്‌ പൊലീസിനെ അറിയിക്കുകയും ചെയ്തു.

തട്ടിപ്പുകാര്‍ യു ട്യൂബില്‍ ഇടുന്നുവെന്ന് പറയുന്ന വീഡിയോയുടെ ലിങ്ക് തന്ത്രപൂര്‍വം അയച്ചു നല്‍കില്ല. ലിങ്ക് ലഭിച്ചാല്‍ ഇതിലൂടെ ഐ.പി. വിലാസം കണ്ടെത്തി പ്രതികളിലേക്ക് എത്താന്‍ പൊലീസിനു സാധിക്കും. ഈ അന്വേഷണം പ്രതികള്‍ ആദ്യമേ മുടക്കും. ആകെ പ്രതിയെ പിടിക്കാനുള്ള തെളിവ് മൊബൈല്‍ നമ്പറാണ്. ഇത് നിരപരാധികളുടെ പേരില്‍ എടുത്തിരിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയുകയുമില്ല.