റിമി ടോമി ബിലാൽ ഗ്യാങ്ങിൻ്റെ ഭാഗം: അധോലോക കുടുംബത്തിൻ്റെ ഭാഗം: ബിഗ് ബിയിലെ നായിക തുറന്നു പറയുന്നു

റിമി ടോമി ബിലാൽ ഗ്യാങ്ങിൻ്റെ ഭാഗം: അധോലോക കുടുംബത്തിൻ്റെ ഭാഗം: ബിഗ് ബിയിലെ നായിക തുറന്നു പറയുന്നു

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: അന്ന് റിമി ടോമി ഒരു കൊച്ചു പെൺകുട്ടിയായിരുന്നു. എന്നാൽ , 13 വർഷങ്ങൾക്കിപ്പുറം റിമി ടോമി ബിലാൽ അധോലോക ഗ്യാങ്ങിൻ്റെ ഭാഗമാണ് റിമി ടോമി. പറഞ്ഞു വരുന്നത് അമൽ നീരദിൻ്റെ ഹിറ്റ് സിനിമ ബിഗ് ബിയുടെ രണ്ടാം ഘട്ടത്തെപ്പറ്റിയാണ്. മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ബിഗ് ബി കണ്ട ആരും ടോമിയെയും മകൾ റിമിയെയും മറക്കില്ല. രണ്ടാം ഭാഗത്തിലും ഇരുവരും പതിവിലും ആവേശത്തോടെ ഉണ്ട് എന്നാണ് വ്യക്തമാകുന്നത്.

ബിഗ് ബിയില്‍ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം ആവേശം പകരുന്ന പ്രോജക്‌ട് ആണ് ബിലാല്‍. മനോജ് കെ ജയന്‍ ഉള്‍പ്പെടെ പലരും അക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ ‘ബിലാലി’നെക്കുറിച്ച്‌ തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് മംമ്ത മോഹന്‍ദാസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാല അവതരിപ്പിച്ച ‘മുരുകന്‍’ എന്ന കഥാപാത്രത്തിന്‍റെ കാമുകിയായിരുന്നു മംമ്ത അവതരിപ്പിച്ച ‘റിമി ടോമി’. ‘ടോമി പാറേക്കാടന്‍’ എന്ന റിമിയുടെ അച്ഛനായ ഇന്നസെന്‍റ് കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ബിഗ് ബി’യില്‍ നിന്ന് ‘ബിലാലി’ലേക്ക് എത്തുമ്പോള്‍ തന്‍റെ കഥാപാത്രത്തിനുള്ള വ്യത്യാസം എന്തെന്ന് അഭിമുഖത്തില്‍ മംമ്ത മോഹന്‍ദാസ് ഇങ്ങനെ പറയുന്നു.

ബിഗ് ബിയുടെ ഭാഗമായിട്ടുള്ള എല്ലാവരും വെയ്റ്റ് ചെയ്യുന്ന സിനിമയാണ് ബിലാല്‍. ബിഗ് ബിയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ബിലാലില്‍ 13 വയസ് കൂടും. അങ്ങനെയാണ് അതിന്‍റെ ടൈം സ്പാന്‍ കണക്കാക്കിയിരിക്കുന്നത്. ഞാന്‍ അവതരിപ്പിക്കുന്ന റിമി ടോമി എന്ന കഥാപാത്രം ബിലാലിന്‍റെ ഫാമിലിയിലെ ഒരു അംഗമാണ് ഇപ്പോള്‍. മുന്‍പ് ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥാപാത്രമായിരുന്നു അത്.

പക്ഷേ ഇപ്പോള്‍ അവള്‍ ആ കുടുംബത്തിലെ ഒരു അംഗമാണ്. ബാല ചെയ്യുന്ന മുരുകന്‍ എന്ന കഥാപാത്രത്തെക്കാള്‍ സ്നേഹം റിമിക്ക് ആ കുടുംബത്തില്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. ഈ 13 വര്‍ഷം കൊണ്ട് സ്ത്രീസമൂഹത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടല്ലോ. ആ മാറ്റം ബിലാലിലെ സ്ത്രീകഥാപാത്രങ്ങളില്‍ ഉണ്ടാവും. ബിഗ് ബിയില്‍ ഒരു സീനിലോ മറ്റോ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു.

പക്ഷേ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്‍റെ ഭാഗം തന്നെയാണ്. അത്തരത്തിലുള്ള മാറ്റങ്ങള്‍, പക്വതയൊക്കെ എല്ലാവര്‍ക്കുംതന്നെ ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്പേഴ്സ്. എല്ലാവരും വെയ്റ്റ് ചെയ്യുകയാണ്. പക്ഷേ ഒരു വലിയ സിനിമയാണ്. കൊവിഡ് ഒക്കെ മാറിയാലേ അത് പ്രാക്റ്റിക്കല്‍ ആവൂ”, മംമ്ത പറഞ്ഞവസാനിപ്പിക്കുന്നു.