പണിമുടക്ക് തടഞ്ഞുള്ള ഉത്തരവ്;  ഹൈക്കോടതി മാര്‍ച്ചുമായി സംയുക്ത ട്രേഡ് യൂണിയന്‍

പണിമുടക്ക് തടഞ്ഞുള്ള ഉത്തരവ്; ഹൈക്കോടതി മാര്‍ച്ചുമായി സംയുക്ത ട്രേഡ് യൂണിയന്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈകോടതി മാര്‍ച്ചുമായി സംയുക്ത ട്രേഡ് യൂണിയന്‍.

ഏപ്രില്‍ 12നാണ് മാര്‍ച്ച്‌ നടക്കുക. മാര്‍ച്ച്‌ 28, 29 ദേശീയ പണിമുടക്കില്‍ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് പണിമുടക്ക് തടയുന്ന ഉത്തരവുകള്‍ കേരള ഹൈക്കോടതി പുറപ്പെടുവിക്കുകയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികള്‍ക്ക് അവരുടെ വാദങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാതെയാണ് ഹൈകോടതി പണിമുടക്ക് നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
സംഘം ചേരാനും, കൂട്ടായി വിലപേശാനും, ന്യായമായ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതിന് പണിമുടക്കുവാനുള്ള അവകാശവും തൊഴിലാളികള്‍ക്ക് നിയമപരമായി ഉറപ്പുനല്‍കുന്ന തൊഴില്‍ നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഈ പണിമുടക്ക് നിരോധന ഉത്തരവുകള്‍ വന്നിട്ടുള്ളതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

സാങ്കേതികമായ കാര്യങ്ങള്‍ നിരത്തി പണിമുടക്ക് അവകാശം നിഷേധിക്കുന്ന ഇത്തരം ഉത്തരവുകള്‍ തൊഴിലാളികളുടെ സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തെയാണ് നിഷേധിക്കുന്നത്. ഈ സാഹചര്യത്തിലാണ് പണിമുടക്കാനുള്ള തൊഴിലാളികളുടെ നിമയപരമായ അവകാശത്തെ ചോദ്യം ചെയ്യുന്ന ഉത്തരവുകള്‍ക്കെതിരെ ഏപ്രില്‍ 12 ന് തൊഴിലാളികള്‍ ഹൈക്കോടതി മാര്‍ച്ച്‌ പ്രഖ്യാപിച്ചിരിക്കുന്നത്.
മാര്‍ച്ച്‌ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും.